BollywoodCinemaGeneralLatest NewsNEWSWOODs

തനിക്ക് പണിതന്ന സഹപ്രവര്‍ത്തകന് തിരിച്ച്‌ ഉഗ്രന്‍ പണി കൊടുത്ത് സണ്ണി ലിയോണ്‍

ഷൂട്ടിംഗിനിടയില്‍ തന്റെ ദേഹത്തേക്ക് പ്ലാസ്റ്റിക് പാമ്പിനെ എടുത്തിട്ട് പേടിപ്പിക്കാന്‍ ശ്രമിച്ച സഹപ്രവര്‍ത്തകന് തിരിച്ച്‌ ഉഗ്രന്‍ പണി കൊടുത്തിരിക്കുകയാണ് സണ്ണി ലിയോണ്‍. തിരക്കഥ വായിച്ചു കൊണ്ടിരിക്കുന്ന സമയത്ത് പുറകിലൂടെ എത്തിയ സെലിബ്രിറ്റി മാനേജര്‍ സണ്ണി രജനിയും മേക്കപ്പ് മാന്‍ തോമസ് മൗക്കയും കൂടി പ്ലാസ്റ്റിക് പാമ്പിനെ സണ്ണിയുടെ ദേഹത്തിട്ടു. സണ്ണി പേടിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു. ഇപ്പോഴിതാ, സണ്ണി രജനിക്ക്, സണ്ണി ലിയോണ്‍ നല്‍കിയ മറുപടിയാണ് പുതിയ വാര്‍ത്ത.

രജനിയുടെ രണ്ട് കവിളത്തും വലിയ ചോക്ലേറ്റ് കേക്ക് മുഴുവനായും പൊത്തിയാണ് സണ്ണി പ്രതികാരം ചെയ്തത്. എന്റെ പ്രതികാരം.. എന്നോട് കളിക്കാന്‍ വന്നാല്‍ ഇതായിരിക്കും കിട്ടുക എന്ന ക്യാപ്ഷനോട് സണ്ണി ലിയോണ്‍ തന്നെയാണ് വീഡിയോ പുറത്തുവിട്ടത്.

വീഡിയോ 

shortlink

Related Articles

Post Your Comments


Back to top button