CinemaGeneralIndian CinemaLatest NewsMollywoodNEWSWOODs

ചേച്ചി.. ആവശ്യമുള്ള സമയത്തു സഹായം ചെയ്യാന്‍ വൈകിയതിന് മാപ്പ്: കുഞ്ചാക്കോ ബോബന്‍

അർബുദ ബാധിതയായി ചികിത്‌സയിൽ ഇരിക്കെ അന്തരിച്ച സിനിമാ താരം തൊടുപുഴ വാസന്തിക്ക് ആദരാഞ്ജലി അര്‍പ്പിച്ച്‌ നടന്‍ കുഞ്ചാക്കോ ബോബന്‍. അഭിനയ ജീവിതത്തിനു വേണ്ടി സ്വന്തം ജീവിതം സമര്‍പ്പിച്ച കലാകാരിക്ക്, അവര്‍ക്കാവശ്യമുള്ള സമയത്തു സഹായം ചെയ്യാന്‍ വൈകിയതിന് മാപ്പപേക്ഷിച്ചു കൊണ്ട് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു, കുഞ്ചാക്കോ ബോബന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

തൊടുപുഴ വാസന്തി കുറച്ചു കാലമായി അര്‍ബുദബാധിതയായി ചികിത്സയിലായിരുന്നു. നാനൂറ്റി അൻപതോളം മലയാള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഉദയയുടെ ധര്‍മ്മക്ഷേത്ര കുരുക്ഷേത്രയായിരുന്നു ആദ്യ ചിത്രം. ചിത്രത്തില്‍ നൃത്തരംഗത്താണ് പ്രത്യക്ഷപ്പെട്ടത്. 2016 ല്‍ പുറത്തുവന്ന ഇതു താന്‍ടാ പൊലീസ് ആണ് അവസാന ചിത്രം.

shortlink

Related Articles

Post Your Comments


Back to top button