CinemaGeneralKollywoodLatest NewsMovie GossipsNEWSWOODs

വിവാഹിതനായ നടനുമായി ഹന്‍സിക പ്രണയത്തില്‍?

ഹിന്ദിയിലൂടെ അഭിനയ മേഖലയില്‍ ചുവടുവയ്ക്കുകയും തെന്നിന്ത്യയില്‍ താരമായി മാറുകയും ചെയ്ത നടിയാണ് ഹന്‍സിക മോട്ട്വാണി. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത വില്ലനിലൂടെ മലയാളത്തിലും താരം അരങ്ങേറ്റം കുറിച്ചു. കോളിവുഡിലെ പ്രമുഖ താരങ്ങളുടെ നായികയായി വിലസിയ ഹന്സികയ്ക്ക് ഇപ്പോള്‍ കോളിവുഡില്‍ അവസരങ്ങള്‍ കുറവാണെന്ന് വാര്‍ത്ത. അതിനു കാരണം വിവാഹിതനായ ഒരു നടനുമായുള്ള ബന്ധമാണെന്നും ഗോസിപ്പ്.

കോളിവുഡിലെ സൂപ്പര്‍താരം ജയം രവിയുടെ പേരുകളാണ് ഈ ഗോസിപ്പ് ചര്‍ച്ചയില്‍ നിറഞ്ഞു നില്‍ക്കുന്നത്. പ്രഭു ദേവ സംവിധാനം ചെയ്ത എങ്കേയും കാതല്‍ എന്ന ചിത്രത്തിന് വേണ്ടിയാണ് ഹന്‍സികയും ജയം രവിയും ആദ്യമായി ഒന്നിച്ചത്. അതിന് ശേഷം റോമിയോ ജൂലിയറ്റ് എന്ന ചിത്രത്തിന് വേണ്ടിയും ഇരുവരും ഒന്നിച്ചു. ബോഗനാണ് ഇരുവരും ഒന്നിച്ച് ചെയ്ത അവസാന ചിത്രം.

ഈ ബന്ധത്തിന്റെ പേരില്‍ ജയം രവിയുടെ കുടുംബ ജീവിതത്തില്‍ പ്രശ്നങ്ങള്‍ ആണെന്നും ചില തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

 

shortlink

Related Articles

Post Your Comments


Back to top button