BollywoodCinemaGeneralNEWSWOODs

കാമുകന്റെ വിശ്വാസ വഞ്ചന; ഹൃദയം തകര്‍ന്ന് നടി പൂജ

മിസ് ഇന്ത്യയും സിനിമാതാരവുമായ പൂജ ചോപ്രയാണ് ഇപ്പോള്‍ ബോളിവുഡിലെ ചര്‍ച്ച വിഷയം. കമാന്റോ എന്ന സിനിമയിലൂടെ അരങ്ങേറ്റം നടത്തിയ പൂജയ്ക്ക് മികച്ച വേഷങ്ങളും ചിത്രങ്ങളും ലഭിച്ചിരുന്നില്ല. നീരജ് പാണ്ഡേ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ ഒരു രണ്ടാം അങ്കത്തിന് തുടക്കം കുറിക്കാനൊരുങ്ങുകയാണ് പൂജ. അതിനിടയിലാണ് പൂജയുടെ ജീവിതത്തില്‍ പ്രശ്നങ്ങള്‍ ആരംഭിച്ചുവെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നത്. കാമുകന്‍ വിശ്വാസ വഞ്ചന കാണിച്ചതാണ് പൂജയെ തളര്ത്തിയതെന്ന് ബോളിവുഡ് ഗോസിപ്പ് സൈറ്റുകള്‍ റിപ്പോര്ട്ട് ചെയ്യുന്നു.

പൂജയ്ക്ക് കാമുകന്റെ മുന്‍ കാമുകി നല്‍കിയ രണ്ടു ചിത്രങ്ങളാണ്‌ ഇപ്പോള്‍ പ്രശ്നം. മുന്‍കാമുകിയ്‌ക്കൊപ്പം കിടക്കപങ്കിടുന്ന കാമുകന്റെ ദൃശ്യങ്ങളായിരുന്നു അത്. പൂജയുമായുള്ള ബന്ധം നന്നായി പോയികൊണ്ടിരിക്കുന്ന അവസ്ഥയിളും പഴയ കാമുകിയുമായുള്ള ബന്ധം നിലനിര്‍ത്തിയതില്‍ രോക്ഷകുലയായ ആ ബന്ധത്തില്‍ നിന്നും പിന്മാറിയെന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പൂജയ്ക്ക് ഫോട്ടോ അയച്ച് തന്നെ ചതിച്ചു പോയ കാമുകനോട് പ്രതികാരം തീര്‍ക്കുകയായിരുന്നു ആ സ്ത്രീയുടെ ലക്ഷ്യം.

shortlink

Related Articles

Post Your Comments


Back to top button