BollywoodCinemaGeneralNEWSWOODs

ഈ റെക്കോര്‍ഡ് ഭേദിക്കാന്‍ ആരെങ്കിലുമുണ്ടെങ്കില്‍ അവരെ ഞാന്‍ വെല്ലുവിളിക്കുന്നു

ബോളിവുഡിലെയും ഹോളിവുഡിലെയും താരമായി മാറിയ പ്രിയങ്ക ചോപ്രയ്ക്ക് ആരാധകര്‍ ഏറെയാണ്‌. ആരാധകരില്‍ പലരും തങ്ങളുടെ ഇഷ്ടതാരങ്ങള്‍ക്ക് സന്ദേശങ്ങള്‍ മെയില്‍ ചെയ്യുക സാധാരണം. എന്നാല്‍, ഇപ്പോള്‍ ആരാധകര്‍ ആകെ നിരാശയിലാണ്. കാരണം താരത്തിന്റെ ഇ മെയിലിലെ തുറക്കാത്ത സന്ദേശങ്ങളുടെ എണ്ണം പുറത്തുവന്നിരിക്കുന്നു. ഈ എണ്ണം കണ്ടാണ് കണ്ണുതള്ളിയിരിക്കുകയാണ് ആരാധകര്‍.

രണ്ട് ലക്ഷത്തില്‍പരം തുറക്കാത്ത സന്ദേശങ്ങളാണ് പ്രിയങ്കയുടെ മെയിലിലുള്ളത്. ഹോളിവുഡ് ടെലിവിഷന്‍ സീരിസായ ക്വാണ്ടിക്കോ 3ലെ പ്രിയങ്കയുടെ സഹതാരമായ അലന്‍ പോവെല്ലാണ് തുറക്കാത്ത സന്ദേശങ്ങളുടെ എണ്ണം കാണിക്കുന്ന പ്രിയങ്കയുടെ ഫോണിന്റെ ചിത്രം പങ്കുവച്ചത്. ആരും തന്നെ പ്രിയങ്കയ്ക്ക് ഇ മെയിലുകള്‍ അയക്കരുത്. അവരൊരിക്കലും അത് വായിക്കാന്‍ പോകുന്നില്ല. ഇതൊരു റെക്കോഡ് ആണ്. ഈ റെക്കോര്‍ഡ് ഭേദിക്കാന്‍ ആരെങ്കിലുമുണ്ടെങ്കില്‍ അവരെ ഞാന്‍ വെല്ലുവിളിക്കുന്നു എന്ന കുറിപ്പോടെയാണ് അലന്‍ ചിത്രം പങ്കുവച്ചത്.

തങ്ങള്‍ വലിയ താരങ്ങള്‍ ഒന്നുമല്ല എങ്കില്‍ പോലും തങ്ങളുടെ ഫോണിലും ആയിരക്കണക്കിന് തുറക്കാത്ത സന്ദേശങ്ങളുണ്ടെന്നും പറഞ്ഞാണ് ഈ ചിത്രത്തിന് ചിലര്‍ ഇതിന് മറുപടി നല്‍കിയിരിക്കുന്നത്. ABC യുടെ ക്വാണ്ടിക്കോ സീസണ്‍ 3 ലാണ് പ്രിയങ്ക ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത് . രണ്ടു ഹോളിവുഡ് ചിത്രങ്ങള്‍ കൂടി താരം കരാര്‍ ചെയ്തിട്ടുണ്ട്

shortlink

Related Articles

Post Your Comments


Back to top button