BollywoodCinemaGeneralIndian CinemaNEWSWOODs

അനുഷ്ക ശര്‍മയുടെ ‘സഹോദരനെ’ കണ്ടെത്തി!!

ബോളിവുഡ് താര സുന്ദരി അനുഷ്ക ശര്‍മ്മയുടെ സഹോദരനാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. വിരാടുമായുള്ള വിവാഹ ശേഷം വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ് അനുഷ്ക. നടി അനുഷ്ക ശര്‍മ ടെലിവിഷന്‍ താരം നകുല്‍ മേത്തയുടെ സഹോദരിയാണെന്നുള്ള കാര്യം ആരാധകര്‍ക്ക് പുതിയ അറിവായിരുന്നു.

ഒരു വെബ്സൈറ്റാണ് അധികം ആര്‍ക്കും അറിയാത്ത ഈ ബന്ധത്തിന്റെ കഥ പൊട്ടിച്ചത്. എന്നാല്‍, ഈ വാര്‍ത്ത കണ്ട് ആദ്യം ഞെട്ടിയത് നകുല്‍ തന്നെയാണ്. ഇരുവരും തമ്മില്‍ യാതൊരു ബന്ധവുമില്ല എന്നതുതന്നെ കാരണം. പക്ഷേ, ഈ വാര്‍ത്തയോട് രസകരമായാണ് നകുല്‍ പ്രതികരിച്ചത്. ചുളുവില്‍ കിട്ടിയ പെങ്ങള്‍ക്കും അളിയനും ആശംസ നേരുകയാണ് നകുല്‍ പറഞ്ഞത്.

എന്തായാലും ഇങ്ങനൊരു കാര്യം അറിഞ്ഞ നിലയ്ക്ക് എന്റെ സഹോദരിക്കും ഇപ്പോള്‍ എന്റെ അളിയനും അവരുടെ ജീവീതത്തിലെ പുതിയൊരു ഇന്നിങ്ങ്സിന് ആശംസകള്‍- ഇതായിരുന്നു നകുലിന്റെ ട്വീറ്റ്.

shortlink

Related Articles

Post Your Comments


Back to top button