BollywoodCinemaIndian CinemaLatest NewsWOODs

കോലി-അനുഷ്ക ദമ്പതികള്‍ക്ക് താര ജോഡികളുടെ സര്‍പ്രൈസ് ഗിഫ്റ്റ്

ബോളിവുഡില്‍ ഏറെ ആഘോഷിക്കപ്പെട്ട ഒന്നാണ് കോലി-അനുഷ്ക വിവാഹം. ക്രിക്കറ്റ് ലോകവും-സിനിമാ ലോകവും ഒരുപോലെ ഉറ്റു നോക്കിയ ഈ വിവാഹ വാര്‍ത്ത മാധ്യമങ്ങളില്‍ ഇപ്പോഴും ചൂടുള്ള ചര്‍ച്ചയാണ്. അടുത്ത ബന്ധുക്കളുടെയും, സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തില്‍ ഇറ്റലിയില്‍ വെച്ചായിരുന്നു ഈ താരവിവാഹം നടന്നത്. താര വിവാഹത്തിനു പിന്നാലെ ആരാധകരും സുഹൃത്തുക്കളും ഉള്‍പ്പെടെ നിരവധി പോരാണ് ദമ്പതികള്‍ക്ക് ആശംസകളും, അഭിനന്ദനങ്ങളുമറിയിച്ച്‌ സന്ദേശങ്ങളയയ്ക്കുന്നത്. ഇതിനിടയിലാണ് താരദമ്പതികളെ അതിശയിപ്പിച്ച ഒരു സര്‍പ്രൈസ് ഗിഫ്റ്റ് ഇവരെ തേടിയെത്തിയത്.

ബോളിവുഡിലെ ഹോട്ട് പ്രണയജോഡികളായ രണ്‍വീര്‍ സിങ്ങും ദീപിക പദുക്കോണും ചേര്‍ന്നാണ് സ്പെഷ്യല്‍ ഗിഫ്റ്റ് അയച്ചിരിക്കുന്നത്. റോസാപ്പൂക്കള്‍ കൊണ്ട് അലങ്കരിച്ച, ഫ്ളവര്‍ ബെക്കോയ്ക്കൊപ്പം രണ്‍വീറിന്‍റെയും ദീപികയുടെയും പേരെഴുതിയ കാര്‍ഡും അവരെ അതിശയിപ്പിച്ചു.

2010 ല്‍ പുറത്തിറങ്ങിയ ബാന്‍റ് ബജാ ബാറാത്ത് എന്ന സിനിമയില്‍ നായികാനായകന്മാരായ രണ്‍വീറും അനുഷ്കയും അഭിനയത്തിനു പിന്നാലെ പ്രണയത്തിലായിരുന്നുവെന്ന് പ്രചരിച്ചിരുന്നു. എന്നാല്‍ ആ ബന്ധം പെട്ടന്നുതന്നെ പിരിയുകയായിരുന്നു അതിനു ശേഷം അനുഷ്ക ശര്‍മ്മ വിരാടുമായും, രണ്‍വീര്‍ ദീപിക പദുക്കോണുമായും പ്രണയത്തിലാകുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button