BollywoodCinemaIndian CinemaKollywoodLatest NewsWOODs

ഗൂഗിള്‍ ‘ഇയര്‍ ഇന്‍ സേര്‍ച്ചില്‍’ ഇടംപിടിച്ച ചിത്രങ്ങള്‍

ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ സിനിമയെന്ന ഖ്യാതി സ്വന്തമാക്കി ബാഹുബലി. ഈ വര്‍ഷം ഇന്ത്യക്കാര്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ സിനിമകളുടെ ലിസ്റ്റിലാണ് ബാഹുബലി 2 ഇടംപിടിച്ചത്. ഗുഗിള്‍ തന്നെ പുറത്തുവിട്ട ഒരു വര്‍ഷത്തെ റിപ്പോര്‍ട്ടിലാണ് ഇത് വ്യക്തമായത്.

എല്ലാ വര്‍ഷവും ഗൂഗിള്‍ ‘ഇയര്‍ ഇന്‍ സേര്‍ച്ച്‌’ എന്ന റിപ്പോര്‍ട്ട് പുറത്തിറക്കാറുണ്ട്. ഈ റിപ്പോര്‍ട്ടില്‍ ബാഹുബലി കൂടാതെ ആമിര്‍ ഖാന്‍ ചിത്രം ദംഗല്‍, ശ്രദ്ധ കപൂര്‍-അര്‍ജുന്‍ കപൂര്‍ ചിത്രം ഹാഫ് ഗേള്‍ ഫ്രണ്ട്, ആലിയ ഭട്ട്-വരുണ്‍ ധവാന്‍ ചിത്രം ബദ്രിനാഥ് കി ദുല്‍ഹനിയ, ടൈഗര്‍ ഷറോഫ് ചിത്രം മുന്ന മിച്ചേല്‍, രണ്‍ബിര്‍ ചിത്രം ജഗ്ഗാ ജസൂസ് ഷാരൂഖ് ചിത്രം റഈസ് എന്നിവയും ഇടംപിടിച്ചു

shortlink

Related Articles

Post Your Comments


Back to top button