CinemaGeneralIndian CinemaLatest NewsMovie GossipsNEWS

ഭാവനയുടെ വിവാഹത്തീയതി ഡിസംബര്‍ 22 അല്ലെന്ന് വീട്ടുകാര്‍

നടി ഭാവനയും നിര്‍മ്മാതാവ് നവീനും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞിട്ട് മാസങ്ങള്‍ പിന്നിടുന്നു. അന്നു മുതല്‍ വിവാഹം എന്നാണ് നടക്കുന്നത് എന്നറിയാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ഇത് സംബന്ധിച്ച് നിരവധി ചര്‍ച്ചകള്‍ ആണ് സോഷ്യല്‍ മീഡിയായില്‍ നടക്കുന്നത്. ഭാവനയും വീട്ടുകാരും അറിയാതെ പല തവണയാണ് ഭാവനയുടെ വിവാഹ തീയതി വരെ സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വന്നത്. ഒടുവില്‍ ഡിസംബര്‍ 22 ന് വിവാഹം നടക്കും എന്ന രീതിയിലും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അത് തെറ്റായ വാര്‍ത്ത‍ ആണെന്നാണ്‌ ഭാവനയുടെ വീട്ടുകാര്‍ പറയുന്നത്. വിവാഹ തീയതി നിശ്ചയിച്ചിട്ടില്ലെന്നും ജനുവരിയില്‍ ഉണ്ടാകും എന്നുമാണ് വീട്ടുകാര്‍ പറയുന്നത്. അഞ്ചു വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകാന്‍ തീരുമാനിച്ചത്. നവീന്‍ തിരക്കിലായതിനാലാണ് വിവാഹം വൈകുന്നതെന്ന തരത്തില്‍ നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. അതല്ല കാരണം എന്നും എല്ലാം തീരുമാനിച്ച പ്രകാരം വൈകാതെ നടക്കുമെന്നും ഭാവനയുടെ വീട്ടുകാര്‍ പറയുന്നു.

shortlink

Post Your Comments


Back to top button