CinemaGeneralKollywoodNEWS

മലയാളത്തിലേക്ക് ക്ഷണമില്ല ; താര ജാഡയില്ലാതെ അവതാരകന്‍റെ ചോദ്യത്തിന് ഫഹദിന്‍റെ മറുപടി ഇങ്ങനെ!

മലയാളത്തിലെ മറ്റു സൂപ്പര്‍ താരങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തനായ താരമാണ് ഫഹദ് ഫാസില്‍. ഫാന്‍സ്‌ അസോസിയേഷനുകള്‍ തനിക്ക് ആവശ്യമില്ലെന്നു പറഞ്ഞു പ്രേക്ഷകരെ ഞെട്ടിച്ച താരമാണ് ഫഹദ്. ഫഹദിന്റെ ആദ്യ തമിഴ് ചിത്രം വെലൈക്കാരന്‍ ഡിസംബര്‍ 22 നു പ്രദര്‍ശനത്തിനെത്തുമ്പോള്‍ കൊച്ചിയില്‍ സംഘടിപ്പിച്ച വാര്‍ത്ത സമ്മേളനത്തില്‍ ചിത്രത്തെക്കുറിച്ചുള്ള വിശേഷങ്ങള്‍ താരം പങ്കുവെച്ചു.

‘തമിഴിലാണോ ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധ’ എന്ന അവതാരകന്റെ ചോദ്യത്തിന് ‘മലയാളത്തില്‍ ആരും ക്ഷണിക്കുന്നില്ല’, എന്നായിരുന്നു ചിരിയോടെയുള്ള ഫഹദിന്റെ മറുപടി.
മോഹന്‍രാജ സംവിധാനം ചെയ്യുന്ന വേലൈക്കാരനില്‍ ഫഹദ് വില്ലന്‍ വേഷത്തിലാണ് അഭിനയിക്കുന്നത്, നയന്‍താരയാണ് ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button