CinemaFilm ArticlesGeneralIndian CinemaLatest NewsNEWSWOODs

അഞ്ചു വര്‍ഷങ്ങള്‍ക്കുശേഷം ആ സൂപ്പര്‍ഹിറ്റ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു

അഞ്ചു വര്‍ഷങ്ങള്‍ക്കുശേഷം ആ സൂപ്പര്‍ഹിറ്റ് കൂട്ടുകെട്ടുകള്‍ വീണ്ടും ഒന്നിക്കുന്നു. ബിജു മേനോന്‍ നായകനായി അഭിനയിച്ച ‘ഷെർലക് ടോംസി’നു ശേഷം ഷാഫി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ബെന്നി പി. നായരമ്പലം തിരക്കഥ ഒരുക്കുന്നു. കുഞ്ചാക്കോ ബോബന്‍ ആണ് നായകനായി അഭിനയിക്കുന്നത്. ഷാഫി സംവിധാനം ചെയ്ത ‘101 വെഡിങ്ങിൽ നായകനായി അഭിനയിച്ച കുഞ്ചാക്കോ ബോബന്‍ അഞ്ചുവര്‍ഷങ്ങള്‍ക്കു ശേഷമാണ് ഷാഫിയുടെ ചിത്രത്തില്‍ നായകനാകുന്നത്. ബെന്നി പി നായരമ്പലം തിരക്കഥ ഒരുക്കിയ സ്പാനിഷ് മസാല, ഭയ്യാ ഭയ്യാ എന്നീ ചിത്രങ്ങളില്‍ അതിന് ശേഷം കുഞ്ചാക്കോ ബോബന്‍ അഭിനയിച്ചിരുന്നു. ദിലീപ് നായകനായ കല്യാണരാമന്‍ എന്ന ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ കുഞ്ചാക്കോ ബോബന്‍ അഭിനയിച്ചിരുന്നു. വെളിപാടിന്റെ പുസ്തകം എന്ന ചിത്രമാണ് ബെന്നി പി നായരമ്പലം അവസാനമായി തിരക്കഥ ഒരുക്കിയത്. ഷാഫിയുടെ ഷെര്‍ലക് ടോംസ് വിജയമാകാതെ പോയി. അതുകൊണ്ട് കരുതലോടെയാണ് ഇരുവരും പുതിയ ചിത്രത്തിന്റെ പണിപ്പുരയിലേക്ക് കടക്കുന്നത്‌. ഈ കൂട്ടുകെട്ടുകള്‍ വീണ്ടും ഒന്നിക്കുമ്പോള്‍ വന്‍ വിജയമല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കുന്നില്ല. അമ്പത് കോടി ക്ലബ്ബില്‍ ഇടം നേടിയ ടു കണ്ട്രീസിനു ശേഷം വലിയൊരു വിജയ ചിത്രം ഒരുക്കാനുള്ള പ്ലാനിലാണ് ഷാഫിയും കൂട്ടരും. ഷാഫിക്ക് വേണ്ടി ഏറ്റവും കൂടുതല്‍ തിരക്കഥകള്‍ എഴുതിയിരിക്കുന്നതും ബെന്നി പി നായരമ്പലം ആണ്. ലോലിപോപ്പ് ഒഴികെ മറ്റെല്ലാ ചിത്രങ്ങളും വന്‍ വിജയം നേടിയിരുന്നു. കുട്ടനാടന്‍ മാര്‍പ്പാപ്പ എന്ന ചിത്രത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് കുഞ്ചാക്കോ ബോബനിപ്പോള്‍

shortlink

Related Articles

Post Your Comments


Back to top button