CinemaComing SoonFilm ArticlesGeneralIndian CinemaLatest NewsNEWS

ബാലചന്ദ്ര മേനോന്‍ സംവിധാനം ചെയ്യുന്ന “എന്നാലും ശരത്’ ചിത്രീകരണം കൊച്ചിയില്‍ പുരോഗമിക്കുന്നു

കൊച്ചി: പ്രശസ്ത നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന്‍ സംവിധാനം ചെയ്യുന്ന ‘എന്നാലും ശരത്’ എന്ന ചിത്രത്തിന്റെ ചിത്രീകരണം കൊച്ചിയില്‍ പുരോഗമിക്കുന്നു. കുസാറ്റ് കോളേജ് വളപ്പില്‍ പ്രത്യേകം ഒരുക്കിയ സെറ്റിലാണ് ചിത്രത്തിന്റെ വളരെ പ്രധാനപ്പെട്ട രംഗങ്ങള്‍ ചിത്രീകരിക്കുന്നത്. മാഫിയ ശശിയുടെ നേതൃത്വത്തിലുള്ള സംഘട്ടനരംഗങ്ങളാണ് അനീഷ്‌ ലാല്‍ ക്യാമറയില്‍ പകര്‍ത്തുന്നത്. 2015 ല്‍ പുറത്തിറങ്ങിയ ‘ഞാന്‍ സംവിധാനം ചെയ്യും’ എന്ന ചിത്രത്തിന് ശേഷം ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ക്യാമ്പസ് പശ്ചാത്തലത്തില്‍ സമകാലിക സംഭവങ്ങളിലൂടെയാണ് കഥ പുരോഗമിക്കുന്നത്.

പുതുമുഖങ്ങളായ ചാര്‍ലിയും, നിത്യാ നരേഷും, നിധിയുമാണ് മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌. 1981 ല്‍ പ്രദര്‍ശനത്തിനെത്തിയ ‘പ്രേമഗീതങ്ങള്‍’ എന്ന ചിത്രത്തിന് ശേഷം ബാലചന്ദ്ര മേനോന്‍ സംവിധാനം ചെയ്യുന്ന ക്യാമ്പസ് പശ്ചാത്തലത്തിലുള്ള ചിത്രം കൂടിയാണിത്.

shortlink

Post Your Comments


Back to top button