BollywoodCinemaGeneralLatest NewsNEWSWOODs

വീണ്ടും ഇരട്ട വേഷത്തില്‍ ഐശ്വര്യ റായ്

1998ല്‍ റിലീസ് ചെയ്ത എസ് ശങ്കര്‍ ചിത്രമായ ജീന്‍സിലും ഇരുവര്‍ എന്ന മണിരത്നം ചിത്രത്തിലും ഇരട്ട വേഷത്തില്‍ എത്തി ആരാധകരെ അത്ഭുതപ്പെടുത്തിയ താരമാണ് ഐശ്വര്യ റായ്. വീണ്ടും താരം ഇരട്ട വേഷത്തില്‍ എത്തുന്നുവെന്ന് വാര്‍ത്തകള്‍ . സഞ്ജയ് ദത്തിന്റെ അമ്മ നാഗരീസ് നായികയായി അഭിനയിച്ച സിനിമയായിരുന്നു റാത് ഔര്‍ ദിന്‍. 1967 ല്‍ റിലീസ് ചെയ്ത സിനിമയുടെ റീമേക്കായിട്ടാണ് പുതിയ സിനിമ വരാന്‍ പോവുന്നത്.

സിനിമ എടുക്കുന്നതുമായി ബന്ധപ്പെട്ടിട്ടുള്ള കാര്യം നടന്‍ സഞ്ജയ് ദത്തുമായി സംസാരിച്ചിരിക്കുകയാണെന്നും അദ്ദേഹം അതിനുള്ള അനുമതി നല്‍കിയതായും പേരന്ന അറോറ വ്യക്തമാക്കിയിരിക്കുകയാണ്. ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതിന് താന്‍ തയ്യാറണെന്ന് ഐശ്വര്യ വ്യക്തമാക്കിയിട്ടുമുണ്ട്.

2018 ല്‍ ഐശ്വര്യ നായികയായി അഭിനയിക്കുന്നത് മൂന്ന് സിനിമകളിലാണ്. ഫന്നി ഖാന്‍ , റാത് ഔര്‍ ദിന്‍, ഡബിള്‍ റോള്‍ ത്രില്ലര്‍ എന്നീ ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്.

shortlink

Related Articles

Post Your Comments


Back to top button