തെന്നിന്ത്യയിലെ അറിയപ്പെടുന്ന ഒരു നടനാണ് പ്രതാപ് പോത്തൻ. വർഷങ്ങൾക്ക് മുമ്പ് പറഞ്ഞ ഒരു കാര്യം യാഥാർഥ്യമായതിന്റെ സന്തോഷത്തിലാണ് അദ്ദേഹമിപ്പോൾ. കുറച്ചു വർഷം മുമ്പ് മുന്‍പ് ഒരു തമിഴ് ചാനല്‍ സംപ്രേക്ഷണം ചെയ്ത റിയാലിറ്റി ഷോ ആയിരുന്നു നാളയ ഇയക്കുണര്‍ (നാളത്തെ സംവിധായകര്‍). സിനിമ മാത്രം സ്വപ്നം കണ്ടു നടക്കുന്ന യുവതലമുറയ്ക്ക് പ്രോത്സാഹനമായിരുന്നു പരിപാടി. പരിപാടിയുടെ വിധികര്‍ത്താക്കളില്‍ ഒരാള്‍ പ്രതാപ് പോത്തന് ആയിരുന്നു.
കാര്‍ത്തിക് സുബ്ബരാജിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു അന്ന് ഷോയില്‍ വിജയികളായത്. അന്നത്തെ തന്റെ തീരുമാനം ഒട്ടും തെറ്റിയില്ല ഇന്നിപ്പോള്‍ മനസ്സിലാക്കുകയാണ് പ്രതാപ് പോത്തന്. ആ സംഘത്തിലെ എല്ലാവരും ഇന്നു സിനിമയില്‍ തിളങ്ങുകയാണ്. അതില്‍ അദ്ദേഹവും സന്തോഷവാനാണ്. ആ സംഘം ഇവരാണ് കാര്‍ത്തിക് സുബ്ബരാജ്, ബോബി സിംഹ, വിജയ് സേതുപതി, രാജേഷ് മുരുഗേശന്‍, അല്‍ഫോണ്‍സ് പുത്രന്.
പ്രതാപ് പോത്തനാണ് ഈ ടീമിനെ തിരഞ്ഞെടുത്തതും.രജനികാന്തിനെ നായകനാക്കി കാര്‍ത്തിക് സംവിധാനം ചെയ്ത പേട്ട വലിയ വിജയത്തിലേക്ക് കുതിക്കുമ്പോള്‍ പ്രതാപ് പോത്തന്റെ ഈ കുറിപ്പും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
Post Your Comments