Latest NewsMollywoodNEWS

മറ്റുള്ള നടന്‍മാരുമായി ഉരച്ചുനോക്കാനാവില്ല; ഫഹദിനെ മോഹന്‍ലാലുമായി താരതമ്യം ചെയ്യുന്നതിനെക്കുറിച്ച് ശ്രീനിവാസന്‍

മലയാളത്തിലെ യുവനടന്‍ ഫഹദ് ഫാസിലിനെ നടന്‍ മോഹന്‍ലാലുമായി സംവിധായകന്‍ സത്യന്‍ അന്തിക്കാട് താരതമ്യപ്പെടുത്തിയതിനെക്കുറിച്ചു പ്രതികരണവുമായി ശ്രീനിവാസന്‍. ഫഹദിന്റെ അഭിനയം മറ്റുള്ള നടന്‍മാരുമായി ഉരച്ചുനോക്കാനാവില്ലെന്നും ശ്രീനിവാസന്‍ പറയുന്നു. അദ്ദേഹത്തെ മോഹന്‍ലാലുമായി താരതമ്യം ചെയ്ത് സംവിധായകന്‍ സത്യന്‍ അന്തിക്കാട് പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായം മാത്രമാണ്. ‘നമുക്ക് അറിയാവുന്ന ആളുകളുമായിട്ടാണ് സാധാരണ താരതമ്യങ്ങള്‍ നടത്തുക. അതുകൊണ്ടാകാം അദ്ദേഹം അങ്ങനെ അഭിപ്രായപ്പെട്ടത്’ ശ്രീനിവാസന്‍ വ്യക്തമാക്കി.

മോഹന്‍ലാലിനെ വിമര്‍ശിക്കാനാണ് പദ്മശ്രീ ഭരത് ഡോ.സരോജ് കുമാര്‍ എന്ന ചിത്രം എടുത്തതെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ ആ ചിത്രം ആരെയെങ്കിലും പരിഹസിക്കാനായിരുന്നില്ലയെന്നും ഒരു സിനിമയുടെ അനന്തരഫലം ആര്‍ക്കും പ്രവചിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. പദ്മശ്രീ ഭരത് ഡോ.സരോജ് കുമാര്‍ എന്ന ചിത്രം ചില സുഹൃത്തുക്കളുടെ അപ്രീതിക്ക് കാരണമായെന്നും ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തു

shortlink

Related Articles

Post Your Comments


Back to top button