Latest NewsMollywood

ലേഡി സൂപ്പർ സ്റ്റാറിന്റെ 20 ഇയർ ചലഞ്ച് പുറത്തുവിട്ടത് പ്രശസ്ത സംവിധായകൻ

മലയാളത്തിലെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യയുടെ 20 ഇയർ ചലഞ്ച് പുറത്തുവിട്ട് സംവിധായകൻ സന്തോഷ് ശിവൻ. 1998ല്‍ മലയാളി മങ്കയായി അണിഞ്ഞൊരുങ്ങിയ മഞ്ജുവിന്റെ ചിത്രവും 2018ല്‍ അദ്ദേഹം തന്നെ സംവിധാനം ചെയ്യുന്ന ജാക്ക് ആന്‍ഡ് ജില്ലിലെ മഞ്ജുവിന്റെ ചിത്രവുമാണ് പുറത്ത് വിട്ടിരിക്കുന്നത്.

രണ്ട് ചിത്രങ്ങളിലും അതീവ സുന്ദരിയായ മഞ്ജുവിനെയാണ് പ്രേക്ഷകര്‍ക്ക് കാണാന്‍ സാധിക്കുക. മഞ്ജുവിന് വേണ്ടി സന്തോഷ് ശിവനാണ് വെല്ലുവിളി ഏറ്റെടുത്തതെങ്കിലും മറ്റു മലയാളിതാരങ്ങള്‍ ചാലഞ്ച് സ്വയം ഏറ്റെടുത്ത് രംഗത്തു വന്നിരുന്നു.

santhosh-sivan-manju

നിലവിലുള്ള ചിത്രവും പത്തുവര്‍ഷം മുമ്പുള്ള ചിത്രവും പോസ്റ്റ് ചെയ്യുക എന്നതാണ് ഈ ചാലഞ്ചിന്റെ പ്രത്യേകത.ടോവിനോ ,ഉണ്ണി മുകുന്ദന്‍, അജു വര്‍ഗീസ് നടിമാരായ ഭാവന, ശ്രിന്ദ, അഹാന, ആര്യ, പേളി മാണി, ശാലിന്‍ സോയ, ഗായിക അമൃത സുരേഷ് തുടങ്ങിയവരാണ് തങ്ങളുടെ പത്ത് വര്‍ഷം മുമ്പത്തേയും ഇപ്പോഴത്തെയും ചിത്രങ്ങള്‍ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്.

shortlink

Related Articles

Post Your Comments


Back to top button