Latest NewsMollywood

ഹോളിവുഡ് ചിത്രത്തെ ഓർമിപ്പിക്കും വിധം മരക്കാറിലെ സുനിൽ ഷെട്ടി

മലയാളത്തിലെ മുൻനിര സംവിധായകനായ പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് മരക്കാര്‍: അറബിക്കടലിന്റെ സിംഹം. മോഹൻലാൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം സുനില്‍ ഷെട്ടിയും ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ സുനിൽ ഷെട്ടിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

മുടി നീട്ടി പടച്ചട്ട അണിഞ്ഞുനിൽക്കുന്ന താരത്തിന്റെ ചിത്രമാണ് പുറത്തുവന്നത്. ‘ട്രോയ്’ എന്ന ഹോളിവുഡ് ചിത്രത്തിലെ വേഷവിതാനങ്ങളെ ഓർമ്മിപ്പിക്കുന്നുണ്ട് സുനിൽ​ ഷെട്ടിയുടെ ‘മരക്കാർ’ ലുക്ക്. പതിനാറാം നൂറ്റാണ്ടിന്റെ ചരിത്ര പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രത്തിൽ ഒരു യോദ്ധാവായാണ് 57 കാരനായ സുനിൽ ഷെട്ടിയെത്തുന്നത്. ചിത്രത്തിൽ വാൾപയറ്റും ആയോധനമുറകളുമൊക്കെയായി നിരവധി ആക്ഷൻ സ്വീകൻസുകൾ സുനിൽ ഷെട്ടിക്ക് ഉണ്ടെന്നാണ് റിപ്പോർട്ട്.

sunil-shetty-mohanlal

shortlink

Related Articles

Post Your Comments


Back to top button