ഒരു രൂപ പോലും പ്രതിഫലം വാങ്ങിയിട്ടില്ല; മമ്മൂട്ടിയ്ക്ക് കയ്യടിയുമായി തമിഴ്മക്കള്‍

മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടി നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം തമിഴില്‍ അഭിനയിച്ച ചിത്രമാണ് പേരന്‍പ്. നിരവധി ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ച ചിത്രത്തിന് മികച്ച പ്രതികരണമാണ് അവിടെയെല്ലാം ലഭിച്ചത്. ഈ ചിത്രത്തിനായി മമ്മൂട്ടി ആരാധകര്‍ കാത്തിരിക്കുകയാണ്. എന്നാല്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ ഇതുവരെ മമ്മൂട്ടി ഒരു രൂപ പോലും പ്രതിഫലം വാങ്ങിയിട്ടില്ല. ഒരു തമിഴ്ചാനലിന് നല്‍കിയ അഭിമുഖത്തില്‍ നിര്‍മാതാവ് തന്നെയാണ് ഇത് വ്യക്തമാക്കിയത്.

ഈ ചിത്രത്തെക്കുറിച്ച്‌ പറയാന്‍ മമ്മൂട്ടിയെ കണ്ടപ്പോള്‍ പ്രതിഫലത്തെക്കുറിച്ചൊന്നും പറഞ്ഞില്ലെന്നും വര്‍ഷങ്ങള്‍ക്ക് ശേഷം തമിഴിലേക്ക് തിരിച്ചു വരുന്നതിനാല്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് തന്നാല്‍ മതി എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണമെന്നും ഒരു ചാനല്‍ അഭിമുഖത്തില്‍ നിര്‍മ്മാതാവ്പി. എല്‍ തേനപ്പന്‍ പറയുന്നു. മമ്മൂട്ടിയുടെ സാന്നിധ്യത്തിലാണ് നിര്‍മാതാവിന്റെ വാക്കുകള്‍. കാശ് വാങ്ങാതെ പടം ചെയ്യാനും മാത്രം വിശ്വാസം ഉണ്ടായിരുന്നോ എന്ന് ചോദിച്ച അവതാരകയ്ക്ക് മമ്മൂട്ടിയുടെ മറുപടി ഇങ്ങനെ; ‘കഥ പുടിച്ചുപോച്ച്‌, എല്ലാ പടവും കാശുക്കാകെ പണ്ണ മുടിയാത്’. നിറഞ്ഞ കൈയടിയോടെയാണ് കാണികള്‍ മമ്മൂട്ടിയുടെ വാക്കുകള്‍ ഏറ്റെടുത്തത്.

Share
Leave a Comment