ഉയരക്കുറവ് കൊണ്ടാണ് ഗിന്നസ് പക്രുവിനെ മലയാളികള്‍ ശ്രദ്ധിച്ചു തുടങ്ങിയതെങ്കില്‍ ഇന്ന് അദ്ദേഹത്തിന്റെ അഭിനയ കഴിവിലാണ് അതേ പ്രേക്ഷകര്‍ അത്ഭുതപ്പെട്ടു നില്‍ക്കുന്നത്, ഭാഷയുടെ അതിര്‍വരമ്പുകള്‍ ലംഘിച്ചു ബോളിവുഡില്‍ വരെ അഭിനയ ചാതുര്യം നിറച്ച ഗിന്നസ് പക്രു ഇന്ത്യയിലെ ഏറ്റവും വലിയ സൂപ്പര്‍ താരമായ സല്‍മാന്‍ ഖാനൊപ്പം വരെ അഭിനയിച്ചു കഴിഞ്ഞിരിക്കുന്നു. തമിഴ് സൂപ്പര്‍ താരം ഇളയ ദളപതി വിജയ് ചിത്രത്തിലും മേക്കപ്പിട്ട ഗിന്നസ് പക്രു മലയാളികളുടെ സ്വകാര്യ അഭിമാനമാണ്.
സിദ്ധിഖ് സംവിധാനം ചെയ്ത ബോഡിഗാര്‍ഡ് എന്ന ചിത്രത്തിന്‍റെ തമിഴ് പതിപ്പിലും ഹിന്ദി പതിപ്പിലും ഗിന്നസ് പക്രു വേഷമിട്ടു,അതും ഇന്ത്യയിലെ രണ്ടു സൂപ്പര്‍ താരങ്ങള്‍ അവരുടെ സിനിമയില്‍ പക്രു തന്നെ അഭിനയിക്കണമെന്ന് സിദ്ധിഖിനോട് ആവശ്യപ്പെടുകയായിരുന്നു. ബോഡിഗാര്‍ഡ് എന്ന സിനിമയുടെ മലയാളം പതിപ്പ് കണ്ട സല്‍മാനും വിജയും ഗിന്നസ് പക്രുവിന്റെ പ്രകടനത്തെ ഏറെ ബഹുമാനപൂര്‍വ്വമാണ് വീക്ഷിച്ചത്. ‘ഞാന്‍ താങ്കളുടെ ഒരു ആരാധകന്‍’ എന്നായിരുന്നു തമിഴില്‍ അഭിനയിക്കാനായി പോയപ്പോള്‍ ഗിന്നസ് പക്രുവിനോട് സൂപ്പര്‍ താരം വിജയ് പറഞ്ഞത്.
ബോഡിഗാര്‍ഡ് എന്ന സിനിമയിലെ ഗിന്നസ് പക്രുവിന്റെ പ്രകടനം കണ്ടു പൊട്ടിച്ചിരിച്ച സല്‍മാന്‍ ഖാന്‍ നമ്മുടെ സിനിമയിലും ഇതേ ആളിനെ തന്നെ വിളിക്കൂവെന്നു സിദ്ധിഖിനോട് അങ്ങോട്ടു ആവശ്യപ്പെടുകയായിരുന്നു.
Post Your Comments