Latest NewsMollywood

മോഹന്‍ലാല്‍ ചിത്രം രണ്ടാമൂഴത്തില്‍ നിന്നും നിര്‍മ്മാതാവ് പിന്മാറി? ചിത്രത്തിന് പുതിയ നിര്‍മ്മാതാവ്!!!

മോഹന്‍ലാല്‍ ചിത്രം രണ്ടാമൂഴം വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. വി എ ശ്രീകുമാര്‍ മേനോന്‍ എം ടി വാസുദേവന്‍നായരുടെ തിരക്കഥയില്‍ ഭീമസേനനെ കേന്ദ്ര കഥാപാത്രമാക്കി സംവിധാനം ചെയ്യുമെന്ന് പ്രഖ്യാപിച്ച ‘മഹാഭാരത’ത്തിന്റെ നിര്‍മ്മാണത്തില്‍ നിന്നും വ്യവസായി ബി ആര്‍ ഷെട്ടി പിന്മാറിയതായി വാര്‍ത്ത. ജോമോന്‍ പുത്തന്‍പുരയ്ക്കലാണ് ഇത് സംബന്ധിച്ച വിവരം ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്.

ആയിരം കോടി ചെലവില്‍ നിര്‍മ്മിക്കുന്ന ‘മഹാഭാരതം’ സിനിമയുടെ അവസാനവട്ട ചര്‍ച്ച പുരോഗമിക്കുകയാണെന്നും ഡോ: എസ് കെ നാരായണനാണ് പുതിയ നിര്‍മ്മാതാവ് എന്നുമായിരുന്നു ജോമോന്റെ ഫേസ്ബുക്ക് പോസ്റ്റ്. ശ്രീകുമാര്‍ മേനോനും എസ് കെ നാരായണനും ഒപ്പമുള്ള ചിത്രം സഹിതമാണ് ജോമോന്‍ വാര്‍ത്ത പുറത്തുവിട്ടത്. ചിത്രത്തിന്റെ നിര്‍മ്മാതാവായിരുന്ന ബി ആര്‍ ഷെട്ടി പ്രോജക്ടില്‍ നിന്ന് പിന്മാറിയെന്നും എംടിയുടെ രണ്ടാമൂഴം തന്നെയാവും സിനിമയാവുകയെന്നും ജോമോന്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button