KollywoodLatest News

പ്രണയവും ആക്ഷനും ഒരുമിച്ചെത്തുന്ന ദേവിന്റെ പുതിയ ട്രെയിലർ പുറത്ത്

രജത് രവിശങ്കറിന്റെ സംവിധാനത്തിൽ തമിഴിലെ യുവതാരം കാര്‍ത്തി നായക വേഷത്തില്‍ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ദേവ്. ചിത്രത്തിന്റെ പുതിയ ട്രെയിലർ പുറത്തിറങ്ങി.ആക്ഷന് പ്രാധാന്യം കൊടുക്കുന്ന ചിത്രത്തിൽ മനോഹരമായ ഒരു പ്രണയം കൂടി പറയുന്നുണ്ട്. ട്രെയിലറിന് വൻസ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്.

കടൈക്കുട്ടി സിം​ഗത്തിന് ശേഷം കാർത്തി നായകനായി എത്തുന്ന ചിത്രം കൂടിയാണിത്. സത്യപ്രകാശും സത്യശ്രീ ​ഗോപാലനും ചേർന്ന ആലപിച്ചിരിക്കുന്ന ​ഗാനത്തിന് സം​ഗീതം നൽകിയിരിക്കുന്നത് ഹാരിസ് ജയരാജാണ്. താമരൈയുടേതാണ് വരികൾ. രാകുൽപ്രീത് നായികയായി എത്തുന്ന ചിത്രത്തിൽ രമ്യാ കൃഷ്ണൻ, പ്രകാശ് രാജ് എന്നിവരും കഥാപാത്രങ്ങളായി എത്തുന്നു.

shortlink

Related Articles

Post Your Comments


Back to top button