BollywoodLatest News

അദ്ദേഹം എന്നെ ഉപദ്രവിച്ചു കൊണ്ടിരുന്നു. ആസിഡ് ആക്രമണത്തിനു മുതിര്‍ന്നു; മോഹന്‍ലാലിന്റെ നായികയുടെ വെളിപ്പെടുത്തല്‍

പ്രണയം, കിണര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തില്‍ ശ്രദ്ധിക്കപ്പെട്ട ബോളിവുഡ് നായികയാണ് ജയപ്രദ. തന്റെ ജീവിതത്തില്‍ നേരിട്ട ചില വെല്ലുവിളികളെക്കുറിച്ച് താരം ഒരു പൊതുവേദിയില്‍ പങ്കുവച്ചു.

സമാജ്‌വാദി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും എം.എല്‍.എയുമായ അസംഖാന്‍ തനിക്കു നേരെ ആസിഡ് ആക്രമണത്തിനൊരുങ്ങിയെന്ന് ജയപ്രദയുടെ വെളിപ്പെടുത്തല്‍. ”എം.പി ആയിട്ടു കൂടി അസംഖാന്‍ എന്നെ വെറുതെ വിട്ടില്ല. അസംഖാന്‍ എന്നെ ഉപദ്രവിച്ചു കൊണ്ടിരുന്നു. തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച സമയത്താണ് എനിക്കു നേരെ ആസിഡ് ആക്രമണ ഭീഷണി ഉണ്ടായത്.ഇക്കാര്യം അമ്മയോട് പോലും പറഞ്ഞിരുന്നില്ല. എന്നാല്‍ വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ ഒരിക്കല്‍പ്പോലും തിരികെ വരുമെന്ന് അമ്മയോട് വാഗ്ദാനം ചെയ്തിരുന്നില്ല- ജയപ്രദ പറയുന്നു.

മുംബൈ സാഹിത്യോത്സവത്തിലാണ് താരത്തിന്റെ ഈ തുറന്നു പറച്ചില്‍. സമാജ്‌വാദി പാര്‍ട്ടി മുന്‍ ജനറല്‍ സെക്രട്ടറിയും എം.പിയുമായ അമര്‍ സിങ് മാത്രമാണ് പ്രതിസന്ധികളില്‍ തനിക്കൊപ്പം ഉണ്ടായിരുന്നതെന്നും എന്നാല്‍ അതിന്റെ പേരില്‍ നിരവധി വിമര്‍ശനങ്ങള്‍ കേള്‍ക്കെണ്ടിവന്നുവെന്നും ജയപ്രദ പറഞ്ഞു. തന്റെ മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങള്‍ അക്കാലത്ത് പ്രചരിച്ചിരുന്നു. ഈ സംഭവം നടക്കുമ്പോള്‍ അമര്‍ സിങ് ആശുപത്രിയിലായിരുന്നു. ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിച്ച നാളുകളായിരുന്നു അതെന്നും താരം കൂട്ടിച്ചേര്‍ത്തു

shortlink

Related Articles

Post Your Comments


Back to top button