Latest NewsMollywood

”കരിങ്കോഴി കുഞ്ഞുങ്ങൾ ഉണ്ടോ, രണ്ടെണ്ണം എടുക്കാൻ?” ടൊവിനോയുടെ മറുപടി ഏറ്റെടുത്ത്‌ സോഷ്യൽ മെയ്യ്

മലയാളികളുടെ യുവതാരം ടോവിനോ തോമസ് എപ്പോഴും സോഷ്യൽ മീഡിയയിലെ മികച്ച താരം തന്നെയാണ്. അത് വീണ്ടും വീണ്ടും ടോവിനോ തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ
സോഷ്യൽ മീഡിയയില്‍ പ്രചരിക്കുന്ന കരിങ്കോഴി ട്രോൾ ടോവിനോയും ഏറ്റെടുത്തു.

ടോവിനോ സ്കൈഡൈവിങ് ചെയ്യുന്ന വീഡിയോക്ക് താഴെ കമന്റിട്ട ആരാധകന് താരം മറുപടികൊടുക്കുകയായിരുന്നു. പപ്പടവട എങ്ങനെ തയ്യാറാക്കാം എന്നായിരുന്നു അൽതാഫ് എന്നയാൾ ടൊവിനോയുടെ ഇൻസ്റ്റഗ്രാം വീഡിയോക്ക് താഴെ കമന്റ് ചെയ്തത്. ഒപ്പം ആവശ്യമായ ചേരുവകളുടെ ലിസ്റ്റും ഇയാൾ ചേർത്തിരുന്നു. ഇതിന് ടൊവിനോയുടെ മറുപടി കമന്റ് ഇങ്ങനെ: ”കരിങ്കോഴി കുഞ്ഞുങ്ങൾ ഉണ്ടോ, രണ്ടെണ്ണം എടുക്കാൻ?” രണ്ടായിരത്തിലധികം പേരാണ് ടൊവിനോയുടെ കമന്റ് ലൈക്ക് ചെയ്തിരിക്കുന്നത്.

പിന്നാലെ കരിങ്കോഴി കമന്റ് ഏറ്റെടുത്ത് നിരവധി പേരെത്തി. കടിക്കാത്ത രാജവെമ്പാല, അത്ഭുത വിളക്ക്, ദിനോസർ കുഞ്ഞുങ്ങൾ ഇങ്ങനെ ട്രോൾ കമന്റുകളും എത്തി.

 

shortlink

Related Articles

Post Your Comments


Back to top button