BollywoodGeneralLatest News

ഇത് ക്രൂരതയാണ്; വികാരഭരിതമായി നടന്‍ അജയ്

തന്റെ ഭാര്യയുടെയും മകളുടെയും ചിത്രങ്ങള്‍ ട്രോളുകള്‍ ആക്കുന്നതിനെതിരെ വൈകാരിക പ്രതികരണവുമായി ബോളിവുഡ് നടന്‍ അജയ് ദേവഗണ്‍. വേണമെങ്കില്‍ തന്നെയും ഭാര്യയെയും ട്രോളിക്കോളും മക്കളെ വെറുതെ വിടൂവെന്ന് അജയ്‌ പറയുന്നു.

‘ചിലര്‍ക്ക് ഇതൊന്നും കാര്യമായിരിക്കില്ല, എന്നാല്‍ ഇത്തരം ട്രോളുകള്‍ ക്രൂരതയാണ് അത് എന്നെ ഏറെ വേദനിപ്പിക്കുന്നു’, അജയ് പറഞ്ഞു. ഞാനും കജോളും അഭിനേതാക്കളാണ്. ഞങ്ങളെ ജഡ്ജ് ചെയ്‌തോളൂ… ഞങ്ങള്‍ കാരണമാണ് ഞങ്ങളുടെ കുട്ടികള്‍ എപ്പോഴും സ്‌പോട്ട്‌ലൈറ്റിന് കീഴിലാവുന്നത്, അജയ് കൂട്ടിച്ചേര്‍ത്തു.

അജയ് ദേവ്ഗണിന്റെയും നടി കജോളിന്റെയും മകളായ ന്യസയുടെ എയര്‍പോര്‍ട്ട് ചിത്രം ഉപയോഗിച്ച്‌ കഴിഞ്ഞ ദിവസം ട്രോളുകള്‍ പ്രചരിച്ചിരുന്നു. ഇതിനെതിരെയാണ് താരത്തിന്റെ പ്രതികരണം.

shortlink

Related Articles

Post Your Comments


Back to top button