CinemaMollywoodNEWS

മൗനമായി മഞ്ജു വാര്യര്‍ : പ്രതീക്ഷ കൈവിടാതെ പ്രേക്ഷകര്‍!

പൃഥ്വിരാജ് ആദ്യമായി സംവിധാന കുപ്പായം അണിയുന്ന മോഹന്‍ലാല്‍ ചിത്രം ലൂസിഫറിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നു. പ്രിയദര്‍ശിനി രാംദാസ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മഞ്ജു വാര്യരുടെ ക്യാരക്ടര്‍ പോസ്റ്റര്‍ സോഷ്യല്‍ മീഡിയ ആഘോഷമാക്കി കഴിഞ്ഞു. ലൂസിഫര്‍ എന്ന ചിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ വേഷങ്ങളില്‍ ഒന്നാണ് മഞ്ജു വാര്യരുടെ പ്രിയദര്‍ശിനി രാംദാസ്.

ധ്യാനത്തിലിരിക്കുന്ന മഞ്ജുവിന്റെ ചിത്രത്തിനു മികച്ച സ്വീകാര്യത ലഭിക്കുമ്പോള്‍ ലൂസിഫര്‍ എന്ന ചിത്രം  ആരാധകരുടെ പ്രതീക്ഷകള്‍ക്കപ്പുറം സഞ്ചരിക്കുകയാണ്. ചിത്രം മാര്‍ച്ച് 27-പ്രദര്‍ശനത്തിനെത്തും. മുരളി ഗോപി തിരക്കഥയെഴുതുന്ന ചിത്രത്തില്‍ ഒരു വന്‍താരനിരയുടെ സാന്നിധ്യവുമുണ്ടാകും.

shortlink

Related Articles

Post Your Comments


Back to top button