GeneralLatest NewsMollywood

ഒരു സിനിമയെങ്കിലും വീണ്ടും അദ്ദേഹത്തിനൊപ്പം ചെയ്യാന്‍ കഴിയണേ; മഞ്ജു വാര്യര്‍

ലാലേട്ടനോടൊപ്പം വീണ്ടും അഭിനയിക്കുക എന്നതാണ് ഏറ്റവും വലിയ ഭാഗ്യമെന്നു നടി മഞ്ജു വാര്യര്‍. ഒടിയന് ശേഷം മോഹന്‍ലാലിനൊപ്പം മഞ്ജു വാര്യര്‍ എത്തുന്ന ചിത്രമാണ് ലൂസിഫര്‍. നടന്‍ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം തനിക്ക് ഡബിള്‍ ലോട്ടറി അടിച്ചപോലെയെന്നും മഞ്ജു പറഞ്ഞു. ചിത്രത്തില്‍ പ്രിയദര്‍ശിനി രാംദാസ് എന്ന കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിക്കുന്നത്. ലാലേട്ടനൊപ്പമുള്ള ഓരോ സിനിമ കഴിയുമ്ബോഴും ഇനിയും ഒരു സിനിമ കൂടി അദ്ദേഹത്തിനൊപ്പം ചെയ്യാന്‍ സാധിക്കണേ എന്ന് പ്രാര്‍ത്ഥിക്കാറുണ്ടെന്നും താരം അഭിപ്രായപ്പെട്ടു.

ചിത്രത്തിന്‍റെ വിശേഷങ്ങള്‍ പങ്കുവച്ച താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ .. ‘പൃഥ്വിരാജുമായി നേരിട്ട് വ്യക്തി ബന്ധം ഇല്ലായിരുന്നു. ലൂസിഫറില്‍ വന്നതിന് ശേഷമാണ് ഇത്ര അടുത്തു പെരുമാറാന്‍ അവസരം ലഭിക്കുന്നത്. മുന്‍പ് രാജുവിനൊപ്പം അഭിനയിക്കാത്തതുകൊണ്ട് അദ്ദേഹത്തിന്റെ സംവിധായകനിലേക്കുള്ള മാറ്റവും തനിക്ക് അറിയില്ലെന്നും മഞ്ജു പറഞ്ഞു. ലൂസിഫര്‍ പ്രഖ്യാപിച്ചതുമുതല്‍ താന്‍ ചിത്രത്തെക്കുറിച്ച്‌ ശ്രദ്ധിക്കുന്നുണ്ട്. മുന്‍പ് ചില അഭിമുഖങ്ങളില്‍ സിനിമ സംവിധാനം ചെയ്യാനുള്ള ആഗ്രഹത്തെക്കുറിച്ച്‌ രാജു പറഞ്ഞ് കേട്ടിട്ടുണ്ട്. ഇത്ര വര്‍ഷങ്ങള്‍ക്ക് ശേഷവും തന്റെ ആഗ്രഹം മുറുകെപിടിച്ച രാജുവിന്റെ പാഷനെക്കുറിച്ചാണ് സിനിമ പ്രഖ്യാപിക്കുമ്ബോള്‍ ഓര്‍ത്തത്. കുറേ കഴിഞ്ഞാണ് എന്റെ കഥാപാത്രത്തെക്കുറിച്ച്‌ സംസാരിക്കാന്‍ രാജുവും മുരളി ഗോപിയും നേരിട്ട് എത്തുന്നത്. എന്നെ സംബന്ധിച്ചടത്തോളം അത് ഡബിള്‍ ലോട്ടറിയായിരുന്നു. ഞാന്‍ കാണാനാഗ്രഹിച്ച സിനിമയില്‍ നല്ലൊരു കഥാപാത്രം എനിക്കായി മാറ്റിവച്ചിട്ടുണ്ടെന്നത് വലിയ ഭാഗ്യമായി കരുതുന്നു.

എറ്റവും വലിയ ഭാഗ്യം ലാലേട്ടനോടൊപ്പം വീണ്ടും അഭിനയിക്കുക എന്നതാണ്. നമ്മുടെയൊക്കെ നിധിയായ ലാലേട്ടനൊപ്പം സിനിമ ചെയ്യാന്‍ സാധിക്കുന്നതുതന്നെ വലിയ ഭാഗ്യം. ലാലേട്ടനൊപ്പം സിനിമ ചെയ്യുമ്ബോള്‍ അതൊരിക്കലും അവസാനിക്കരുതേ എന്ന് ആഗ്രഹിക്കുന്നതായി ചില സംവിധായകര്‍ പറഞ്ഞുകേട്ടിട്ടുണ്ട്. എന്നെ സംബന്ധിച്ചും ഞാന്‍ മനസ്സില്‍ പ്രാര്‍ഥിക്കും, ഒരു സിനിമയെങ്കിലും വീണ്ടും അദ്ദേഹത്തിനൊപ്പം ചെയ്യാന്‍ കഴിയണേ എന്ന്.’ മഞ്ജു വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button