CinemaMollywoodNEWS

‘മണിച്ചിത്രത്താഴ് കാണൂ’ : കുഞ്ചാക്കോ ബോബനോട് നല്ല സിനിമ ആവശ്യപ്പെട്ട ആരാധകന് അപ്രതീക്ഷിത മറുപടി!

ഫാസിലിന്റെ അനിയത്തി പ്രാവ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ നായകനായി തുടക്കം കുറിച്ച കുഞ്ചാക്കോ ബോബന്‍ സമീപകാലത്ത് ചെയ്യുന്ന സിനിമകളില്‍ പ്രേക്ഷകര്‍ക്ക് ശരിക്കും വിജയോജിപ്പുണ്ട്,അത് കൊണ്ട് തന്നെയാണ് കുഞ്ചാക്കോ ബോബന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ ഒരു ആരാധകന്‍ അങ്ങനെയൊരു കാര്യം ആവശ്യപ്പെട്ടത്. ഇന്‍സ്റ്റഗ്രാമില്‍ കുഞ്ചാക്കോ ബോബന്‍ പങ്കുവച്ച ഒരു പരസ്യ വീഡിയോയ്ക്ക് താഴെയായിരുന്നു ആരാധകന്‍ അനിയത്തി പ്രാവിന് ശേഷം ചാക്കോച്ചന്റെ  മറ്റൊരു  മികച്ച സിനിമ കണ്ടിട്ടില്ലെന്ന വിഷമം പങ്കുവച്ചത്.

അങ്ങനെയെങ്കില്‍ “മണിച്ചിത്രത്താഴ് കാണൂ” എന്ന തമാശ രൂപേണയുള്ള മറുപടിയാണ്‌ കുഞ്ചാക്കോ ബോബന്‍ ആരാധകന് കമന്റിലൂടെ തിരിച്ചു സമ്മാനിച്ചത്.

 

shortlink

Related Articles

Post Your Comments


Back to top button