CinemaMollywoodNEWS

മോഹന്‍ലാലിനോടുള്ള ആദരവ് : വഴിമാറി കൊടുത്ത് പൃഥ്വിരാജ്!

പൃഥ്വിരാജ് എന്ന സംവിധായകന്‍ മലയാള സിനിമയില്‍ തുടക്കം കുറിക്കുമ്പോള്‍ മോഹന്‍ലാലിനെ നായകനാക്കി ആദ്യ സിനിമ സംവിധാനം ചെയ്യാന്‍ കഴിഞ്ഞത് അദ്ദേഹത്തിന്റെ വലിയ ഭാഗ്യങ്ങളില്‍ ഒന്നാണ്. ലൂസിഫര്‍ എന്ന ചിത്രത്തിന്‍റെ കഥ പങ്കുവച്ചതും മോഹന്‍ലാല്‍ പൃഥ്വിരാജ് എന്ന സംവിധായകന് വിശ്വാസപൂര്‍വം ഡേറ്റ് നല്‍കുകയായിരുന്നു.

ഇപ്പോഴിതാ ലൂസിഫര്‍ എന്ന ചിത്രത്തിന്റെ ഒരു പ്രമോഷന്‍ പരിപാടിക്കിടെ പൃഥ്വിരാജ് മോഹന്‍ലാലിനു വഴിമാറി കൊടുത്തു കൊണ്ട് ആദരവ് പ്രകടിപ്പിച്ചത് സോഷ്യല്‍ മീഡിയയില്‍ കയ്യടി നേടുകയാണ്‌. സ്റ്റീഫന്‍ നെടുമ്പള്ളി എന്ന കഥാപാത്രമായി മോഹന്‍ലാല്‍ സ്ക്രീനില്‍ നിറയാനിരിക്കെ ആരാധകര്‍ വലിയ പ്രതീക്ഷയുമായി കാത്തിരിക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button