CinemaMollywoodNEWS

ലൂസിഫറില്‍ ബോളിവുഡ് താരം വിവേക് ഒബ്രോയ്ക്ക് ശബ്ദം നല്‍കിയത് മലയാളത്തിന്‍റെ ഇഷ്ടതാരം!

ലൂസിഫര്‍ എന്ന ചിത്രം മോഹന്‍ലാലിന്‍റെ കരിയറിലെ തന്നെ ഏറ്റവും വലിയ ആഘോഷ ചിത്രമായി മാറുമ്പോള്‍ ചിത്രത്തിലെ പ്രതിനായക കഥാപാത്രത്തെ അവതരിപ്പിച്ച ബോളിവുഡ് താരം വിവേക് ഒബ്രോയും പ്രേക്ഷക സ്വീകാര്യത ഏറ്റുവാങ്ങി ചിത്രത്തില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. ചിത്രത്തിലെ വിവേകിന്റെ പ്രടകനത്തിനു വലിയ കയ്യടി ലഭിക്കുമ്പോള്‍ സിനിമാ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ട മറ്റൊരു നടന്റെ സാന്നിധ്യവും അതിന്റെ പിന്നിലുണ്ട്. വിവേക് ഒബ്രോയ്ക്ക് ചിത്രത്തില്‍ ഡബ്ബ് ചെയ്തിരിക്കുന്നത് നടന്‍ വിനീതാണ്. ചിത്രം കണ്ടിറങ്ങിയതും  വിവേക് ഒബ്രോയുടെ ശബ്ദം ആരുടെതെന്നായിരുന്നു പ്രേക്ഷകര്‍ അന്വേഷിച്ചത്, അത്ര പെര്‍ഫക്റ്റ് ആയിട്ടാണ് വിവേകിന് വിനീത് ശബ്ദം നല്‍കിയിരിക്കുന്നത്.

ആരാധകന് ഇഷ്ടപ്പെടും വിധം മോഹന്‍ലാലിനെ സ്ക്രീനിലെത്തിച്ച പൃഥ്വിരാജിനു നിറഞ്ഞ അഭിനന്ദന പ്രവാഹമാണ് സോഷ്യല്‍ മീഡിയ നല്‍കുന്നത്. ലൂസിഫര്‍ എന്ന ചിത്രം കേരളം ശരിക്കുമൊരു ആഘോഷമാക്കുകയാണ്

shortlink

Related Articles

Post Your Comments


Back to top button