BollywoodCinemaMollywoodNEWS

മമ്മൂട്ടിയുടെ ക്ലാസ് ത്രില്ലര്‍ ബോളിവുഡിലേക്ക്

മമ്മൂട്ടി നായകനായി എകെ സാജന്‍ സംവിധാനം ചെയ്ത ത്രില്ലര്‍ ചിത്രം പുതിയ നിയമം ബോളിവുഡില്‍ ചെയ്യുന്നുവെന്ന് റിപ്പോര്‍ട്ട്. ബോളിവുഡ് ഹിറ്റ്മേക്കര്‍ നീരജ് പാണ്ടെ ചിത്രം സംവിധാനം ചെയ്യുമെന്നാണ് വിവരം. 2016-ല്‍ പുറത്തിറങ്ങിയ പുതിയ നിയമം മമ്മൂട്ടിയുടെ കരിയറിലെ മികച്ച ത്രില്ലര്‍ സിനിമകളില്‍ ഒന്നാണ്, നയന്‍താരയായിരുന്നു ചിത്രത്തില്‍ നായികയായി അഭിനയിച്ചത്.

എ വെനെസ്ഡേ, സ്പെഷ്യല്‍ 26, തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് നീരജ്. തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച നാവാഗത സംവിധായകനുള്ള ദേശീയ പുരസ്കരം നേടിയ സംവിധായകനാണ് നീരജ്പുതിയ നിയമത്തിലെ നയന്‍സിന്റെ വാസുകി എന്ന വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments


Back to top button