CinemaMollywoodNEWS

മോഹന്‍ലാലിനും അശോകനും ദേശീയ അവാര്‍ഡുകള്‍ നിഷേധിച്ചതിന്‍റെ കാരണം വിചിത്രം!

ഒരാളുടെ അഭിനയം മനസിലാക്കാന്‍ ഒരു നടന്‍ ഒരു സെക്കന്റ് ക്യാമറയെ അഭിമുഖീകരിച്ചാല്‍ മതി-പത്മരാജന്‍ മലയാളത്തിനു സമ്മാനിച്ച നടനാണ് അശോകന്‍

ബ്ലെസ്സി സംവിധാനം ചെയ്ത ‘പ്രണയം’ എന്ന ചിത്രത്തിലെ മോഹന്‍ലാലിന്റെ പ്രകടനം ദേശീയ പുരസ്കാര നിര്‍ണ്ണയത്തില്‍ വിധികര്‍ത്താക്കള്‍ ഏറെ ചര്‍ച്ച ചെയ്ത ഒന്നാണ്, എന്നാല്‍ ഒടുവിലായി മോഹന്‍ലാലിന്‍റെ അഭിനയത്തെ പിന്തള്ളുകയായിരുന്നു അവര്‍, മോഹന്‍ലാലിന് ദേശീയ പുരസ്കാരം ഏതാണ്ട് ഉറപ്പിച്ച ഘട്ടത്തിലായിരുന്നു ജൂറികളുടെ മലക്കം മറിച്ചില്‍.മോഹന്‍ലാലിന് അവാര്‍ഡ്‌ നല്‍കാതിരുന്നതിന്റെ കാരണമായി അവര്‍ പറഞ്ഞത്. വളരെ പരിമിതമായ സീനുകളില്‍ മാത്രമേ മോഹന്‍ലാല്‍ ആ സിനിമയില്‍ ഉള്ളൂവെന്നും, അനുപം ഖേറിലൂടെയാണ് പ്രണയത്തിന്റെ പ്രയാണമെന്നുമായിരുന്നു ജൂറികളുടെ വിലയിരുത്തല്‍, ഇതോടെ മോഹന്‍ലാലിന് ഏറെ അര്‍ഹിച്ചിരുന്ന ദേശീയ പുരസ്കാരം നഷ്ടമാകുകയും ചെയ്തു.

ഒരാളുടെ അഭിനയം മനസിലാക്കാന്‍ ഒരു നടന്‍ ഒരു സെക്കന്റ് ക്യാമറയെ അഭിമുഖീകരിച്ചാല്‍ മതിയെന്നും, ഒന്നോ രണ്ടോ സീനില്‍ പ്രത്യക്ഷപ്പെട്ടവര്‍ക്ക് ഓസ്കാര്‍ അവാര്‍ഡ്‌ വരെ ലഭിച്ചിട്ടുണ്ടെന്നും സംവിധായകനായ ബ്ലെസ്സി അന്ന് മോഹന്‍ലാലിന്‍റെ അവാര്‍ഡ്‌ നിഷേധത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു.

പത്മരാജന്‍ മലയാളത്തിനു സമ്മാനിച്ച നടനാണ് അശോകന്‍. ‘പെരുവഴിയമ്പലം’ എന്ന പത്മരാജന്‍ സിനിമയിലൂടെ വെള്ളിത്തിരയിയിലേക്ക് കടന്നു വന്ന അശോകന് തന്റെ ആദ്യ സിനിമയില്‍ തന്നെ നാഷണല്‍ അംഗീകാരം ലഭിക്കേണ്ടതായിരുന്നു, മികച്ച നടന്മാരുടെ പട്ടികയിലായിരുന്നു അശോകനെങ്കിലും വളരെ വിചിത്രമായ ഒരു കാരണം പറഞ്ഞാണ് വിധി കര്‍ത്താക്കള്‍ അന്ന് അശോകന് പുരസ്കാരം നിഷേധിച്ചത്.

‘പെരുവഴിയമ്പലം’ എന്ന ചിത്രത്തിലെ രാമന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അശോകന്‍ യുവാവുമല്ല, ബാല നടനുമല്ല എന്ന ജൂറി ടീമിന്റെ വിലയിരുത്തല്‍ അശോകന് തിരിച്ചടിയായി. 1979-ല്‍ പുറത്തിറങ്ങിയ ‘പെരുവഴിയമ്പലം’ ദേശീയ തലത്തില്‍ ശ്രദ്ധ നേടിയെങ്കിലും അശോകനിലെ നടന് കാര്യമായ പരിഗണനയുണ്ടായിരുന്നില്ല. അശോകന്റെ കരിയറില്‍ പത്മരാജന്‍ നല്‍കിയ മികച്ച വേഷങ്ങള്‍ക്ക് ശേഷം മലയാള സിനിമയിലെ മറ്റു സംവിധായകര്‍ ആരും അശോകനെ വേണ്ടവിധം ഉപയോഗിച്ചില്ല, ഹാസ്യം ഉള്‍പ്പടെ തനിക്ക് ലഭിക്കുന്ന എല്ലാ വേഷങ്ങളും വളരെ തന്മയത്വത്തോടെ അവതരിപ്പിക്കുന്ന അശോകന്‍ ഇപ്പോഴത്തെ മലയാള സിനിമയില്‍ അത്ര സജീവമല്ല.

shortlink

Related Articles

Post Your Comments


Back to top button