CinemaMollywoodNEWS

പൊന്നൂ ചേട്ടാ അത് നടക്കില്ല : കവിത തിയേറ്ററിലേക്ക് പുറപ്പെട്ട മോഹന്‍ലാലിനോട് പൃഥ്വിരാജ് തൊഴുതു പറഞ്ഞു

സിനിമയുടെ  ആദ്യ പ്രദര്‍ശനം കാണാമെന്നു കരുതി എറണാകുളം കവിത തിയേറ്ററില്‍ പോകാന്‍ നില്‍ക്കവേയാണ് ആന്റണി ചേട്ടന്‍ വിളിക്കുന്നത്

ലൂസിഫറിന്റെ ആദ്യ ദിനം ആരാധകര്‍ ആഘോഷമാക്കിയപ്പോള്‍ എറണാകുളം കവിത തിയേറ്ററില്‍ സിനിമ കാണാനെത്തിയ മോഹന്‍ലാലിനെ കണ്ടു ആരാധകര്‍ ശരിക്കും അമ്പരന്നു. പൃഥ്വിരാജ് ഉള്‍പ്പെടുന്ന മറ്റു സംഘവും ചിത്രം കാണാനെത്തിയിരുന്നു. മോഹന്‍ലാലിന്‍റെ തിയേറ്ററിലേക്കുള്ള വരവിനെക്കുറിച്ച്  പൃഥ്വിരാജ് പങ്കുവയ്ക്കുന്നതിങ്ങനെ

സിനിമയുടെ  ആദ്യ പ്രദര്‍ശനം കാണാമെന്നു കരുതി എറണാകുളം കവിത തിയേറ്ററില്‍ പോകാന്‍ നില്‍ക്കവേയാണ് ആന്റണി ചേട്ടന്‍ വിളിക്കുന്നത്, ഞാന്‍ ഇവിടെ ട്രാവന്‍കൂര്‍ ഫോര്‍ട്ട്‌ എന്ന ഹോട്ടലില്‍ ഉണ്ട് ഇങ്ങോട്ട് വന്നാല്‍ നമുക്ക് ഒരുമിച്ച് പോകാമെന്ന്, അങ്ങനെ ഞാന്‍ അങ്ങോട്ടേക്ക് പോയി അവിടെ ചെന്നപ്പോള്‍ ലാലേട്ടന്‍ കയറി വണ്ടിയിലിരുന്നു, ഞാന്‍ ചോദിച്ചു ‘ചേട്ടന്‍ എങ്ങോട്ടേക്കാ’, ‘മോനെ ഞാനും വരുന്നുണ്ട്’ എന്ന് ചേട്ടന്‍ പറഞ്ഞു, ‘ചേട്ടന്‍ കവിത തീയേറ്ററിലേക്ക് വരുന്നെന്നോ? പൊന്നു ചേട്ടാ നടക്കൂല്ല’ എന്ന് ഞാന്‍ പറഞ്ഞു . ‘ഒരു പ്രശ്‌നവുമില്ല മോനേ, ഞാനും വരുന്നു ഇത് മോന് ചേട്ടന്‍ തരുന്ന ഗിഫ്റ്റാണെന്നായിരുന്നു ലാലേട്ടന്റെ മറുപടി. റേഡിയോ സുനോയുമായുള്ള അഭിമുഖത്തിനിടെ പൃഥ്വിരാജ് പങ്കുവച്ചു.

shortlink

Related Articles

Post Your Comments


Back to top button