GeneralLatest NewsMollywood

ഐറ്റം ഡാന്‍സ് സ്ത്രീ വിരുദ്ധമോ ? വിമര്‍ശനങ്ങള്‍ ശക്തമാകുമ്പോള്‍ ലൂസിഫറിലെ നര്‍ത്തകി സന്തോഷത്തിലാണ്

ഗോവയില്‍ ജനിച്ച പോര്‍ച്ചുഗീസ്-ജര്‍മന്‍ വംശജയാണ് വാലുച്ച.

പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ലൂസിഫര്‍ മികച്ച പ്രതികരണം നേടി മുന്നേടുകയാണ്. സിനിമയില്‍ സ്ത്രീവിരുദ്ധ നിലപാടുകളെ പിന്തുടരില്ലെന്ന് തുറന്നു പറഞ്ഞ പൃഥ്വിരാജിന്റെ ചിത്രത്തില്‍ ഐറ്റം ഡാന്‍സ് ഉള്‍പ്പെടുത്തിയതിനെതിരെ വിമര്‍ശനം ശക്തമായിരുന്നു. ഐറ്റം ഡാന്‍സ് സ്ത്രീ വിരുദ്ധമോ എന്ന ചര്‍ച്ചകള്‍ സജീവമാകുമ്പോള്‍ ലൂസിഫറിലെ താരം ഗോവന്‍ മോഡലായ വാലുച്ച ഡിസൂസയുടെ വിശേഷങ്ങള്‍ അറിയാം.

ഗോവയില്‍ ജനിച്ച പോര്‍ച്ചുഗീസ്-ജര്‍മന്‍ വംശജയാണ് വാലുച്ച. മിസ് ഇന്ത്യ മത്സരത്തില്‍ മിസ് ബോഡി ബ്യൂട്ടിഫുള്‍ പട്ടം സ്വന്തമാക്കിയ വാലുച്ച നിരവധി പരസ്യങ്ങളുടെ ഭാഗമായിട്ടുണ്ട്.

പത്തൊന്‍പതാമത്തെ വയസ്സില്‍ സുഹൃത്തും സഹപ്രവര്‍ത്തകനുമായിരുന്ന മാര്‍ക്ക് റോബിന്‍സണിനെ വിവാഹം ചെയ്തുവെങ്കിലും ആ ബന്ധം വേര്‍പിരിഞ്ഞു. ഈ ദാമ്പത്യത്തില്‍ മൂന്നു കുഞ്ഞുങ്ങള്‍ ഉണ്ട്. മുപ്പത്തിയാറാം വയസ്സില്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച വലുച്ച മികച്ച നര്‍ത്തകി കൂടിയാണ്. ടൈം ടു ഡാന്‍സ്’ എന്ന ചിത്രത്തിന്റെ തിരക്കിലാണ് താരമിപ്പോള്‍. സൂരജ് പഞ്ചോളി നായകനാകുന്ന ചിത്രം 2019 നവംബര്‍ 29 ന് പുറത്തിറങ്ങും.

shortlink

Related Articles

Post Your Comments


Back to top button