CinemaMollywoodNEWS

കപ്പട മീശയും രാജാപ്പാട്ട് ലുക്കും : സണ്ണി ലിയോണ്‍ മമ്മൂട്ടിയെ ഭയന്ന സാഹചര്യം വെളിപ്പെടുത്തി തിരക്കഥാകൃത്ത്

ചിത്രത്തിലെ ഒരു ഐറ്റം ഗാനരംഗത്തില്‍ ആര് വേണമെന്നുള്ള ചര്‍ച്ച വന്നപ്പോള്‍ സണ്ണി ലിയോണിന്റെ പേരാണ് ഉയര്‍ന്നു വന്നത്

മമ്മൂട്ടി നായകനാകുന്ന ‘മധുരരാജ’ റിലീസിനെത്തുമ്പോള്‍ ബോളിവുഡ് താരം സണ്ണി ലിയോണിന്റെ സാന്നിധ്യവും ചിത്രത്തിന് കൂടുതല്‍ മാര്‍ക്കറ്റ് വാല്യൂ നല്‍കുകയാണ്, ചിത്രത്തിലെ ഒരു ഐറ്റം സോംഗിലാണ് സണ്ണി ലിയോണ്‍ ആരാധകരെ ത്രസിപ്പിക്കാനെത്തുന്നത്, സണ്ണി ലിയോണ്‍ ആദ്യമായി മമ്മൂട്ടിയെ കണ്ട സാഹചര്യത്തെക്കുറിച്ച് ചിത്രത്തിന്റെ തിരക്കഥാകൃത്തായ ഉദയകൃഷ്ണ പങ്കുവയ്ക്കുന്നു.

സണ്ണി ലിയോണ്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ വരുന്നതിനു മുന്‍പേ മമ്മൂട്ടിയെക്കുറിച്ച് മനസ്സിലാക്കിയിരുന്നു, ചൂടന്‍ പ്രകൃതക്കാരനാണെന്നും, സ്ത്രീകളോട് അധികം അടുത്തിടപഴകാത്ത ഒരാളാണ് മമ്മൂട്ടിയെന്നൊക്കെ സണ്ണി ലിയോണ്‍ മനസിലാക്കിയിട്ടാണ് അദ്ദേഹത്തിന്  മുന്‍പില്‍ പ്രത്യക്ഷപ്പെട്ടത്. അത് കൊണ്ട് തന്നെ വല്ലാത്തൊരു ഭയം അവരില്‍ ഉണ്ടായിരുന്നു, കപ്പട മീശയും രാജപ്പാട്ട് ലുക്കുമായി മമ്മൂട്ടി ലൊക്കേഷനില്‍ വന്നപ്പോള്‍ സണ്ണി ലിയോണ്‍ ആകെ പരിഭ്രമിച്ചു, മമ്മൂട്ടി ‘ഹലോ’ എന്ന് പറഞ്ഞപ്പോള്‍ ഒന്നും പറയാനാവാതെ സണ്ണി ലിയോണിന്റെ ചുണ്ടുകള്‍ പേടികൊണ്ട് വിറച്ചിരുന്നു, പിന്നീട് ഞങ്ങളൊക്കെ അടുത്തിടപഴകുന്നത് കണ്ടപ്പോള്‍ അവരുടെയും പേടി മാറി,

ചിത്രത്തിലെ ഒരു ഐറ്റം ഗാനരംഗത്തില്‍ ആര് വേണമെന്നുള്ള ചര്‍ച്ച വന്നപ്പോള്‍ സണ്ണി ലിയോണിന്റെ പേരാണ് ഉയര്‍ന്നു വന്നത്. മമ്മുക്ക എങ്ങനെ  പ്രതികരിക്കുമെന്ന് പേടിയുണ്ടായിരുന്നു. എന്നാല്‍, ”അവരൊക്കെ മലയാളത്തിലേക്കു വരുമോ” എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.-മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഉദയകൃഷ്ണ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button