CinemaMollywoodNEWS

പഠിച്ച് പഠിച്ച് ഞങ്ങളുടെ നടന്മാര്‍ ഇത് കുളമാക്കും, പക്ഷെ നിങ്ങള്‍: പ്രശസ്ത ഫ്രഞ്ച് ക്യാമറമാന്‍ മോഹന്‍ലാലിനോട് പറഞ്ഞത്!

ഞങ്ങളുടെ നാട്ടിലെ നടന്മാരാണെങ്കില്‍ ഈ രംഗത്തെക്കുറിച്ച് കൂടുതല്‍ ആലോചിക്കുകയും ദിവസങ്ങളോളം അത് പഠിക്കുകയും ചെയ്യും

മോഹന്‍ലാലിന്‍റെ സിനിമാ ജീവിതത്തില്‍ നിര്‍ണ്ണായ പങ്കുവഹിച്ച സിനിമയായിരുന്നു ഷാജി. എന്‍ കരുണിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ‘വാനപ്രസ്ഥം’. ലോക പ്രശസ്ത ക്യാമറമാന്‍മാരില്‍ മുന്‍പന്തിയിലുള്ള ഫ്രഞ്ച് വംശജനായ റെനാറ്റോ ബേട്ടയാണ് ‘വാനപ്രസ്ഥം’ എന്ന സിനിമയുടെ ക്യാമറ കൈകാര്യം ചെയ്തത്.

സിനിമയുടെ ചിത്രീകരണ വേളയില്‍ മോഹന്‍ലാല്‍ തന്നെ അതിശയിപ്പിച്ചിരുന്നുവെന്ന് റെനാറ്റോ ബേട്ട മോഹന്‍ലാലിനോട് പങ്കുവെച്ചിരുന്നു.

വളരെ വൈകാരികമായ ഒരു രംഗം ചിത്രീകരിക്കുന്നതിനു മുന്‍പ് ആ രംഗത്തെക്കുറിച്ച് അധികം ബോധവാനാകാതെ തമാശയൊക്കെ പറഞ്ഞിരിക്കുന്ന ലാലിനെയാണ് റെനാറ്റോയ്ക്ക് കാണാനായത്. ചിത്രീകരിക്കാന്‍ പോകുന്നത് ഏറ്റവും കഠിനമായ രംഗമാണെന്ന ചിന്തയൊന്നും മോഹന്‍ലാലിനെ അലട്ടിയില്ല, വളരെ റിലാക്സ് ആയി മോഹന്‍ലാല്‍ അടുത്ത ഷോട്ടെടുക്കാന്‍ റെഡിയായി. ഒറ്റ ടേക്കില്‍ തന്നെ അത് ഗംഭീരമായി.

ഇത് കണ്ട ശേഷം റെനാറ്റോ ബേട്ട മോഹന്‍ലാലിനോട് പറഞ്ഞ വാക്കുകള്‍ ഇങ്ങനെ

‘ഞങ്ങളുടെ നാട്ടിലെ നടന്മാര്‍ ആണെങ്കില്‍ ഈ രംഗത്തെക്കുറിച്ച് കൂടുതല്‍ ആലോചിക്കുകയും ദിവസങ്ങളോളം അത് പഠിക്കുകയും ചെയ്യും, എന്നിട്ട് ഒടുവില്‍ അഭിനയിച്ച് കുളമാക്കും.എന്നാല്‍ യാതൊരു തയ്യാറെടുപ്പുകളുമില്ലാതെ ഇങ്ങനെ കൂളായി വന്നു ഇത്തരം സന്ദര്‍ഭങ്ങള്‍ മനോഹരമാക്കാന്‍ നിങ്ങള്‍ക്ക് എങ്ങനെ സാധിക്കുന്നു, ശ്രീ മോഹന്‍ലാല്‍ നിങ്ങളൊരു  അത്ഭുതം തന്നെയാണ്’.

ഒരു കഥാപാത്രത്തിന് വേണ്ടി ഒരിക്കലും താന്‍ ആഴത്തില്‍ പഠിക്കാറില്ലെന്നും, എല്ലാം ബ്ലെസ്സിംഗ് പോലെ സംഭവിക്കാറുള്ളതെന്നുമാണ് മോഹന്‍ലാല്‍ പല വേദികളിലും പറയാറുള്ളത്.

shortlink

Related Articles

Post Your Comments


Back to top button