CinemaMollywoodNEWS

ലൂസിഫറിന്‍റെ വിജയം ബോളിവുഡിന് വലിയ പാഠമെന്ന് വിവേക് ഒബ്‌റോയ്

കേരളത്തില്‍ നിന്നുള്ള ലൂസിഫറിന്റെ കളക്ഷന്‍ ശരിക്കും എന്നെ അത്ഭുതപ്പെടുത്തി

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫറിന്റെ മഹാ വിജയം  ബോളിവുഡ് ഇന്‍ഡസ്ട്രിക്ക് വലിയ പാഠമെന്ന്  ബോളിവുഡ് സൂപ്പര്‍ താരം വിവേക് ഒബ്‌റോയ്. മാര്‍ച്ച്-28നു റിലീസ്  ചെയ്ത ലൂസിഫര്‍ ഇന്ത്യന്‍ സിനിമാ വ്യവസായത്തിന്റെ ശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ്. ലൂസിഫറിന്റെ കളക്ഷന്‍ തന്നെ അത്ഭുതപ്പെടുത്തിയെന്ന് തുറന്നു പറയുകയാണ് ചിത്രത്തിലെ പ്രതിനായക കഥാപാത്രത്തെ അവതരിപ്പിച്ച വിവേക്.

“കേരളത്തില്‍ നിന്നുള്ള ലൂസിഫറിന്റെ കളക്ഷന്‍ ശരിക്കും എന്നെ അത്ഭുതപ്പെടുത്തി, ബോളിവുഡില്‍ ഒത്തൊരുമ കുറവാണ്, ബോളിവുഡ് ശരിക്കും സൗത്ത് ഫിലിം ഇന്‍ഡസ്ട്രിയെ കണ്ടുപഠിക്കണം”, ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വിവേക് ഒബ്രോയ്.

വിദേശത്തും വലിയ സ്വീകാര്യത ലഭിച്ച ലൂസിഫര്‍ ആഗോളതലത്തില്‍ എട്ടു ദിനം കൊണ്ട് നൂറു കോടി നേടിയെന്ന ചരിത്രം നേട്ടം സ്വന്തമാക്കിയിരുന്നു, മലയാളത്തിന്റെ മഹാ വിജയമാന്യി മാറുന്ന ലൂസിഫര്‍ മോഹന്‍ലാലിന്‍റെ താരപ്രഭയെ കൃത്യമായി ഉപയോഗപ്പെടുത്തിയ സിനിമയാണ്. ഒരു മാസ് സൃഷ്ടി എന്നതിനപ്പുറം ചിത്രത്തിന്റെ അവതരണത്തില്‍ ഒരു ക്ലാസ് ടച്ച് സ്വീകരിച്ച പൃഥ്വിരാജിന്റെ മേക്കിംഗ് തന്നെയാണ് ചിത്രത്തെ മുന്നില്‍ നിര്‍ത്തുന്നത്, മോളിവുഡ് ഇന്‍ഡസ്ട്രിയെ സംബന്ധിച്ച് വലിയ  ക്യാന്‍വാസില്‍ പറഞ്ഞ ലൂസിഫര്‍ വലിയ ആരവ   ആഘോഷങ്ങളോടെയാണ് പ്രേക്ഷകരില്‍ സ്വീകരിക്കപ്പെട്ടത്.

shortlink

Related Articles

Post Your Comments


Back to top button