GeneralLatest NewsTV Shows

ഇപ്പോഴും ആ അശ്ലീല വീഡിയോ പ്രചരിപ്പിക്കുന്നു; വിമര്‍ശനവുമായി സുരഭി

2 കൊല്ലമായി ഈ വീഡിയോ ഇറങ്ങിയിട്ട് . ഇപ്പോഴും ഇത് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്

കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് സുരഭി ലക്ഷ്മി. m80 മൂസ എന്ന പരിപാടിയില്‍ പാത്തുവായി എത്തിയ സുരഭി തന്റെ കൂടെ പരിപാടിയില്‍ വരുന്ന യുവനടി അഞ്ചുവിന്റെ അശ്ലീല വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതിനെതിരെ രംഗത്ത്.

സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച അശ്ളീല വീഡിയോ തന്റെയല്ല എന്ന് പറഞ്ഞു രംഗത്ത് എത്തിയിരിക്കുകയാണ് അഞ്ചു. തന്റെ മുഖ സാദൃശ്യം ഉള്ള ഒരാളുടെ വീഡിയോ തന്റേതെന്ന് പറഞ്ഞ് പ്രചരിക്കുകയാണ്. 2 കൊല്ലമായി ഈ വീഡിയോ ഇറങ്ങിയിട്ട് . ഇപ്പോഴും ഇത് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.

ഇത് ഇറങ്ങിയതോടെ അഞ്ചു ആത്മഹത്യക്ക് വരെ ശ്രമിച്ചെന്ന് സുരഭി പറയുന്നു. വീഡിയോയ്ക്ക് എതിരെ ഒത്തിരി കേസുകൾ സമർപ്പിച്ചെങ്കിലും ഇപ്പോഴും അത് പ്രചരിക്കുകയാണ്. ഇതിന്റെ പേരിൽ ഒത്തിരി ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ടെന്നും അഞ്ചു കൂട്ടിച്ചേര്‍ത്തു

shortlink

Related Articles

Post Your Comments


Back to top button