CinemaMollywoodNEWS

തലയണമന്ത്രം സംഭവിച്ചത് മോഹന്‍ലാലിനെ നായകനായി ലഭിക്കാതിരുന്ന വാശിയില്‍നിന്ന്

മോഹന്‍ലാലിനെ നായകനായി ലഭിക്കാതെ വന്നതിന്റെ വാശി പുറത്താണ് താന്‍ ശ്രീനിവാസനുമായി ചേര്‍ന്ന് തലയണമന്ത്രം എന്ന സിനിമ ചെയ്തതെന്ന് സത്യന്‍ അന്തിക്കാട് തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്

മലയാളത്തില്‍ നിരവധി ക്ലാസിക് ഹിറ്റുകള്‍ ഒരുക്കിയ സത്യന്‍ അന്തിക്കാട്- മോഹന്‍ലാല്‍ ടീം ഇന്നും മലയാള സിനിമയില്‍ ഒന്നിച്ച് പ്രവര്‍ത്തിച്ചു കൊണ്ട് ബോക്സോഫീസ് ഹിറ്റുകള്‍ സമ്മാനിക്കുന്നുണ്ട്. ഒരുകാലത്ത് മോഹന്‍ലാലിനെ നായകനാക്കി തുടര്‍ച്ചയായി ഹിറ്റുകള്‍ ചെയ്തു കൊണ്ടിരുന്ന സത്യന്‍ അന്തിക്കാട് പിന്നീട് ജയറാം എന്ന നടനിലേക്ക് ശ്രദ്ധ തിരിക്കുകയായിരുന്നു. മോഹന്‍ലാല്‍ എന്ന നടന്‍ സൂപ്പര്‍ താര വളര്‍ച്ചയിലേക്ക് എത്തിയതോടെ അദ്ദേഹത്തിന് വലിയ തിരക്കായി മാറുകയും സത്യന്‍ അന്തിക്കാടുമായി പല സന്ദര്‍ഭങ്ങളിലും സഹകരിക്കാന്‍ കഴിയാതെ വരികയും ചെയ്തു. അതോടെ സത്യന്‍ അന്തിക്കാടും കളംമാറ്റി ചവിട്ടി, ഒരു ഓണക്കാലത്ത് മോഹന്‍ലാലുമായി ചേര്‍ന്ന് ആലോചിച്ച പ്രോജക്റ്റ് മോഹന്‍ലാലിന്‍റെ തിരക്ക് കാരണം സത്യന്‍ അന്തിക്കാടിന് ഉപേക്ഷിക്കേണ്ടി വന്നു,  ആ വാശിയിലാണ്  സത്യന്‍ അന്തിക്കാട് ശ്രീനിവാസനുമായി ചേര്‍ന്ന് തലയണമന്ത്രം എന്ന ചിത്രം പൂര്‍ത്തിയാക്കിയത്.

മോഹന്‍ലാലിനെ നായകനായി ലഭിക്കാതെ വന്നതിന്റെ വാശി പുറത്താണ് താന്‍ ശ്രീനിവാസനുമായി ചേര്‍ന്ന് തലയണമന്ത്രം എന്ന സിനിമ ചെയ്തതെന്ന് സത്യന്‍ അന്തിക്കാട് തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്..1990-ല്‍ പുറത്തിറങ്ങിയ തലയണമന്ത്രം വലിയ രീതിയിലുള്ള ജനപ്രീതി നേടുകയും, നിരൂപ പ്രശംസ സ്വന്തമാക്കുകയും ചെയ്തിരുന്നു….കാഞ്ചന എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഉര്‍വശിക്ക് ആ വര്‍ഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചിരുന്നു, ശ്രീനിവാസന്‍ രചന നിര്‍വഹിച്ച ചിത്രം ബോക്സോഫീസിലും മികച്ച വിജയം സ്വന്തമാക്കിയിരുന്നു…

shortlink

Related Articles

Post Your Comments


Back to top button