CinemaMollywoodNEWS

സൂപ്പര്‍ ഹീറോ തോറിനു തോള്‍ചരിച്ച സൂപ്പര്‍ നായകന്‍റെ ആശംസ!

അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിമിന് ആശംസയറിയിച്ച് മോഹന്‍ലാലും ടീമും

തിയേറ്ററില്‍ തരംഗമുണര്‍ത്തുന്ന ലൂസിഫര്‍ വീണ്ടും പ്രേക്ഷക മനസ്സില്‍ മിന്നിത്തിളങ്ങുന്നു, ലോകമെമ്പാടുമുള്ള ആരാധകര്‍ക്ക് ആവേശമേകികൊണ്ട് ഇന്ന് പ്രദര്‍ശനത്തിനെത്തിയ അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിമിന് ആശംസയറിയിച്ച് മോഹന്‍ലാലും ടീമും. അവഞ്ചേഴ്‌സിന് സ്വാഗതം ആശംസിച്ചുകൊണ്ടുള്ള ചിത്രത്തിന്റെ  പ്രത്യേക  പോസ്റ്ററാണ് താരം  പങ്കുവെച്ചത്.

സ്റ്റീഫന്‍ വെല്‍കം തോര്‍ ആന്‍ഡ് കോ എന്നായിരുന്നു പോസ്റ്ററിലെ വാചകം..‘ബോക്‌സോഫീസ് റെക്കോര്‍ഡുകള്‍ തച്ചു തകര്‍ത്ത കേരളീയന്റെ നാടന്‍ ചുറ്റിക’ എന്ന പോസ്റ്റര്‍  ക്യാപ്ഷനും ആരാധകര്‍ ഏറ്റെടുത്തു.സൂപ്പര്‍ ഹീറോ തോറിന്റെ ചുറ്റികയേന്തിയുള്ള നില്‍പ്പിനെ ഓര്‍മ്മപ്പെടുത്തുന്ന സ്റ്റൈലിലാണ് തോള്‍ ചരിച്ച സൂപ്പര്‍ നായകന്റെ നില്‍പ്പ്…

ഇന്ന് പ്രദര്‍ശനത്തിനെത്തിയ അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിമിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്, എല്ലാ സൂപ്പര്‍ ഹീറോസും ബിഗ്സ്ക്രീനില്‍ ഒന്നിച്ചെത്തുന്ന മഹാ ദൃശ്യവിരുന്നാണ്  അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിം ടീം ആരാധകര്‍ക്കായി സമ്മാനിക്കുന്നത്…

 

shortlink

Related Articles

Post Your Comments


Back to top button