GeneralLatest NewsMollywood

സിനിമ ഒഴിവാക്കുകയാണോ? ശോഭന പറയുന്നു

സിനിമയുടെ ഷെഡ്യൂൾ എന്റെ ഡാൻസ് പ്രോഗ്രാമുകളുടെ ഡേറ്റുകളുമായി യോജിച്ചു പോകില്ല.

സൂപ്പര്‍താരങ്ങളുടെ നായികയായി, വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ച് മലയാളികളുടെ മനം കവര്‍ന്ന നായികയാണ് ശോഭന. സിനിമയില്‍ സജീവമല്ലെങ്കിലും നർത്തകിയായും അഭിനേത്രിയായും ശോഭന നേടിയ പ്രേക്ഷകസ്വീകാര്യതയ്ക്ക് ഒരു കുറവും വന്നിട്ടില്ല. നിരവധി സിനിമകൾ ഇപ്പോഴും മലയാളത്തിൽ നിന്നു തന്നെ തേടിയെത്തുന്നുണ്ടെന്നു ശോഭന തുറന്നു പറയുന്നു. സിനിമയില്‍ മൂന്നാം വരവിനു ഒരുങ്ങുകയാണ് താരം. സത്യൻ അന്തിക്കാടിന്റെ മകൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ ശോഭന വീണ്ടും തിരിച്ചെത്തുന്നു .

“കുറേയേറെ അവസരങ്ങൾ വരുന്നുണ്ട്. ഏറെയും നല്ല കഥാപാത്രങ്ങളാണ്. പക്ഷേ, നിർഭാഗ്യവശാൽ പലതും ചെയ്യാൻ കഴിയുന്നില്ല. സിനിമയുടെ ഷെഡ്യൂൾ എന്റെ ഡാൻസ് പ്രോഗ്രാമുകളുടെ ഡേറ്റുകളുമായി യോജിച്ചു പോകില്ല. ആറു മാസവും ഒരു വർഷവുമൊക്കെ മുമ്പേ ബുക്ക് ചെയ്ത പ്രോഗ്രാമുകളാണ് മിക്കതും. അവ ഒഴിവാക്കി സിനിമ ചെയ്യുക ബുദ്ധിമുട്ടാണ്’’.– ഒരു വിദേശ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ശോഭന വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button