BollywoodCinemaNEWS

വീണ്ടുമൊരു താരപുത്രി കൂടി സിനിമയിലേക്ക്!

ബോളിവുഡിലെ ഹിറ്റ് മേക്കര്‍ കരണ്‍ ജോഹര്‍ തന്നെയാണ് ഖുഷിയേയും സിനിമാ ലോകത്തിനു പരിചയപ്പെടുത്തുന്നത്

ബോളിവുഡ് സിനിമാ ലോകം കാത്തിരുന്നതാണ് നടി ശ്രീദേവിയുടെ ഇളയ പുത്രി ഖുഷിയുടെ അരങ്ങേറ്റം, ജാന്‍വിക്ക് പിന്നാലെ ഖുഷിയുടെ സിനിമാ അരങ്ങേറ്റം ബോളിവുഡ് സിനിമാ ലോകം ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു, ബോളിവുഡിലെ ഹിറ്റ് മേക്കര്‍ കരണ്‍ ജോഹര്‍ തന്നെയാണ് ഖുഷിയേയും സിനിമാ ലോകത്തിനു പരിചയപ്പെടുത്തുന്നത്.

ന്യൂയോര്‍ക്ക് ഫിലിം അക്കാദമിയില്‍ നിന്നും ഖുഷി കോഴ്സ് പഠിച്ചിറങ്ങിയ ഖുഷി തികഞ്ഞ ആത്മവിശ്വാസവുമായാണ് ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. ഖുഷിയുടെ സിനിമാ പ്രവേശനത്തെക്കുറിച്ച്  കരണ്‍ ജോഹര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്..ചേച്ചി ജാന്‍വിയുമൊന്നിച്ചുള്ള  ഒരു ചാറ്റ് ഷോയ്ക്കിടെയാണ് ഖുഷി തന്റെ സിനിമാ പ്രവേശനത്തെക്കുറിച്ച് തുറന്നു പറഞ്ഞത്..

അടുത്ത വര്‍ഷമായിരിക്കും ഖുഷി അരങ്ങേറ്റം കുറിക്കുന്ന സിനിമയുടെ ജോലികള്‍ ആരംഭിക്കുക. ബോളിവുഡിലെ താരപുത്രിമാര്‍ അമ്മ ശ്രീദേവിയുടെ ജീവിതാഭിലാഷം സഫലീകരിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകരും, ശക്തമായ സ്ത്രീ കഥാപത്രങ്ങള്‍ വെള്ളിത്തിരയില്‍ അവതരിപ്പിക്കാന്‍ അന്തരിച്ച അതുല്യ നടി ശ്രീദേവിയുടെ പുത്രി ജാന്‍വി തയ്യാറായി കഴിഞ്ഞു. തന്റെ ബോളിവുഡ് അരങ്ങേറ്റത്തിന് വേണ്ടി ഏറെ നാളായി കരണ്‍ ജോഹറിനെ പിന്തുടരുകയാണ് ഖുഷി.

shortlink

Related Articles

Post Your Comments


Back to top button