GeneralLatest NewsMollywood

ചങ്കൂറ്റവും പ്രതിഭയും ഉള്ള ഒരു നടി മലയാളത്തില്‍ ഉണ്ടായിരിക്കുന്നു

പാര്‍വതിയെ എറിഞ്ഞു തകര്‍ക്കാം എന്നാരെങ്കിലും കരുതിയിട്ടുണ്ടെങ്കില്‍ അവര്‍ക്ക് തെറ്റിപ്പോയി

മലയാള സിനിമയില്‍ ചങ്കൂറ്റവും പ്രതിഭയും ഉള്ള ഒരു നടി മലയാളത്തില്‍ ഉണ്ടായിരിക്കുന്നുവെന്ന് പാര്‍വതിയെ പുകഴ്ത്തി സംവിധായക വിധു വിന്‍സെന്‍റ്. സൂപ്പര്‍ താരങ്ങള്‍ക്കെതിരെയുള്ള പരാമര്‍ശങ്ങളുടെ ഭാഗമായും മറ്റും ഒരുപാട് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ നടിയാണ് പാര്‍വതി. താരത്തിന്റെ പുതിയ ചിത്രം ഉയരെയില്‍ അസാധ്യ പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്.

നടി പാര്‍വ്വതിക്ക് ഏല്‍ക്കേണ്ടി വന്ന അത്രയും കല്ലേറുകളേറ്റ മറ്റൊരാള്‍ മലയാള സിനിമയില്‍ അടുത്ത കാലത്ത് ഉണ്ടായിട്ടില്ല. പാര്‍വതിയെ എറിഞ്ഞു തകര്‍ക്കാം എന്നാരെങ്കിലും കരുതിയിട്ടുണ്ടെങ്കില്‍ അവര്‍ക്ക് തെറ്റിപ്പോയി എന്ന് അവരെയും മറ്റുള്ളവരെയും ബോധ്യപ്പെടുത്തുന്നതായിരുന്നു ഉയരെയില്‍ പാര്‍വതിയുടെ പ്രകടനമെന്നും വിധു വിന്‍സന്റെ തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

‘നടി പാര്‍വ്വതിക്ക് ഏല്‍ക്കേണ്ടി വന്ന അത്രയും കല്ലേറുകളേറ്റ മറ്റൊരാള്‍ മലയാള സിനിമയില്‍ അടുത്ത കാലത്ത് ഉണ്ടായിട്ടില്ല. പാര്‍വ്വതിയെ എറിഞ്ഞു തകര്‍ക്കാം എന്നാരെങ്കിലും കരുതിയിട്ടുണ്ടെങ്കില്‍ അവര്‍ക്ക് തെറ്റിപ്പോയി എന്ന് അവരെയും മറ്റുള്ളവരെയും ബോധ്യപ്പെടുത്തുന്നതായിരുന്നു ഉയരെയില്‍ പാര്‍വതിയുടെ പ്രകടനം. ടൊവിനോയും ആസിഫലിയും സിദ്ദിഖും തങ്ങളുടെ വേഷങ്ങള്‍ ഗംഭീരമാക്കിയപ്പോഴും ഉയരെയെ ഉയരങ്ങളില്‍ എത്തിച്ചത് പാര്‍വ്വതിയാണ്. ചങ്കൂറ്റവും പ്രതിഭയും ഉള്ള ഒരു നടി മലയാളത്തില്‍ ഉണ്ടായിരിക്കുന്നു എന്നതില്‍ നമുക്കെല്ലാം അഭിമാനിക്കാം.

എല്ലാ അര്‍ത്ഥത്തിലും പെണ്‍കരുത്തിന്റെ വിജയഗാഥ തന്നെയാണ് ഉയരെ. പല്ലവി രവീന്ദ്രന് ഉയിര് നല്കിയ പാര്‍വ്വതിക്ക് പുറമെ സിനിമയുടെ ഉയിരും ഉടലുമായി നിന്ന ഷെനുഗ, ഷെര്‍ഗ, ഷെഗ് ന സഹോദരിമാര്‍ക്കും അഭിവാദ്യങ്ങള്‍. എല്ലാ പ്രതിസന്ധികളിലും രക്ഷപ്പെടുത്താന്‍ ആണുങ്ങളെത്തുന്ന പതിവ് കാഴ്ചകള്‍ക്കപ്പുറത്ത് തിരക്കഥ നെയ്‌തെടുത്ത ബോബി-സഞ് ജയ്, വാര്‍പ്പു ശീലങ്ങളില്‍ വഴുതിപ്പോകാതെ സൂക്ഷ്മതയോടെയും ജാഗ്രതയോടെയും കഥാപാത്രങ്ങളെയും സന്ദര്‍ഭങ്ങളെയും ഒരുക്കിയെടുത്ത സംവിധാനമികവിന് മനുവിനോടും ഉള്ള സ്‌നേഹവും ആദരവും രേഖപ്പെടുത്തുന്നു. കാരണം മലയാള സിനിമയുടെ അകങ്ങളിലേക്ക് കാറ്റും വെളിച്ചവും കടത്തിവിടാനുള്ള ശ്രമങ്ങളില്‍ നിങ്ങളും ഒപ്പമുണ്ട് എന്നറിയുന്നതില്‍ ഒരു പാട് സന്തോഷം.

ഉയരെ ടീമിന് ആശംസകള്‍’

shortlink

Related Articles

Post Your Comments


Back to top button