GeneralKollywoodLatest News

ആ നടനൊപ്പം അഭിനയിക്കില്ലെന്ന് നയന്‍‌താര; ഒടുവില്‍ നടന്‍ പിന്മാറി!!

മണിരത്‌നത്തിന്റെ സ്വപ്‌ന ചിത്രമായ പൊന്നിയന്‍ സെല്‍വത്തില്‍ കേന്ദ്ര കഥാപാത്രത്തെ നയന്‍താര അവതരിപ്പിക്കുന്നു

തെന്നിന്ത്യന്‍ താരറാണി നയന്‍താര വിജയതാരമായി മാറിക്കഴിഞ്ഞു. മണിരത്‌നത്തിന്റെ സ്വപ്‌ന ചിത്രമായ പൊന്നിയന്‍ സെല്‍വത്തില്‍ കേന്ദ്ര കഥാപാത്രത്തെ നയന്‍താര അവതരിപ്പിക്കുമെന്നും റിപ്പോര്‍ട്ട്. എന്നാല്‍ ഈ ചിത്രത്തില്‍ നയന്‍താര അഭിനയിക്കാന്‍ വേണ്ടി ചിമ്പു പിന്മാറി എന്നതാണ് പുതിയ വാര്‍ത്ത.

പൊന്നിയന്‍ സെല്‍വത്തിന് വേണ്ടി നയന്‍താരയെ സമീപിച്ചപ്പോള്‍, ചിമ്പു അഭിനയിക്കുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ താത്പര്യമില്ലെന്ന് താരം പറഞ്ഞുവെന്നും ഇതറിഞ്ഞ ചിമ്പു ചിത്രത്തില്‍ നിന്ന് സ്വമേധയാ പിന്മാറുകയായിരുന്നുവെന്നും റിപ്പോര്‍ട്ട്.

ചിമ്പുവും നയന്‍താരയും കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്പ് പ്രണയത്തിലായിരുന്നു. എന്നാല്‍ ചില അസ്വരസ്യങ്ങളെ തുടര്‍ന്ന് ഇരുവരും പിരിഞ്ഞു. ഇത് നമ്മ ആള് എന്ന ചിത്രത്തിന് വേണ്ടി പിരിഞ്ഞ ശേഷവും ഇവര്‍ ഒന്നിച്ചതോടെ പ്രശ്നങ്ങള്‍ അവസാനിച്ചുവെന്നാണ് ആരാധകര്‍ കരുതിയത്. എന്നാല്‍ ഈ വാര്‍ത്ത പുറത്ത് വന്നതോടെ ഇരുവരും അകലത്തിലാണെന്നു വീണ്ടും ചര്‍ച്ച. സംവിധായകന്‍ വിഗ്നേഷ് ശിവനുമായി അടുപ്പത്തിലാണ് താരം.

Tags

Related Articles

Post Your Comments


Back to top button
Close
Close