BollywoodGeneralLatest News

പ്രവേശന പരീക്ഷ എഴുതിയിട്ടുപോലുമില്ല; നടി അനന്യയുടെ കള്ളങ്ങള്‍ പൊളിച്ച് പെണ്‍കുട്ടികള്‍

അഡ്മിഷന്‍ ലെറ്റര്‍ കാണിക്കാന്‍ പറഞ്ഞപ്പോള്‍ അത് നഷ്ടപ്പെട്ടെന്നാണ് അനന്യ പറഞ്ഞതെന്നും ഇവര്‍ ആരോപിക്കുന്നു

ആരാധകരുടെ പ്രിയതാരമാണ് യുവനടി അനന്യ. സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ 2 എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച അനന്യ പാണ്ഡേ ഈ ചിത്രത്തില്‍ അഭിനയിക്കാനായി വിദേശ സര്‍വകലാശാലയിലെ അഡ്മിഷന്‍ വേണ്ടെന്നുവച്ചെന്ന് ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. താരത്തിന്റെ ഈ വാദം വിവാദത്തിലായിരിക്കുകയാണ്. ന്യൂയോര്‍ക്ക് സര്‍വകലാശാലയിലും ലോസ് ആഞ്ചലസിലും തനിക്ക് അഡ്മിഷന്‍ ലഭിച്ചെന്നായിരുന്നു അനന്യ പറഞ്ഞത്. എന്നാല്‍ പഠനകാര്യങ്ങളെക്കുറിച്ച് അനന്യ പങ്കുവച്ചതെല്ലാം കള്ളമാണെന്നു ഒരു കൂട്ടം പെണ്‍കുട്ടികള്‍ ആരോപിക്കുന്നു.

അനന്യയുടെ സഹപാഠികള്‍ എന്ന് അവകാശപ്പെടുന്ന ഇവര്‍ സോഷ്യല്‍ മീഡിയയിലൂടെയാണ് അനന്യയ്ക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്. പ്രവേശന പരീക്ഷ എഴുതിയിട്ടുപോലുമില്ലെന്നും അഡ്മിഷന്‍ ലെറ്റര്‍ കാണിക്കാന്‍ പറഞ്ഞപ്പോള്‍ അത് നഷ്ടപ്പെട്ടെന്നാണ് അനന്യ പറഞ്ഞതെന്നും ഇവര്‍ ആരോപിക്കുന്നു. തനിക്ക് അഭിനയിക്കാനാണ് താത്പര്യമെന്ന് എപ്പോഴും പറഞ്ഞിട്ടുള്ള അനന്യ അഡ്മിഷന് വേണ്ടി അപേക്ഷ പോലും നല്‍കിയിട്ടില്ലെന്ന് ഇവര്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു.

Tags

Related Articles

Post Your Comments


Back to top button
Close
Close