Latest News

കേശുവിന്റെ കൗണ്ടറടി കേട്ട് ഗൗരവത്തിലായ നീലു; ഇനി ഉപ്പും മുളകും നടക്കുന്നത് അങ്ങ് പടവലം വീട്ടില്‍

നീലുവിനെ സിഎ പഠിക്കാന്‍ വിട്ടതിന്റെ സന്തോഷത്തിലാണ് ഉപ്പും മുളകും കുടുംബം. ഇനി സിഎ ക്കാരിയുടെ മക്കളായി വിലസി നടക്കാമെന്നാണ് മക്കള്‍ എല്ലാവരുടെയും ആഗ്രഹം. പുതിയ എപ്പിസോഡില്‍ തകര്‍ക്കാന്‍ പോവുന്നത് നീലുവിന്റെ അച്ഛന്‍ കുട്ടന്‍പിള്ളയാണ്. സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്ത് വന്ന പുതിയ പ്രമോയിലാണ് കുട്ടന്‍പിള്ള മാമാനെ കാണിച്ചിരിക്കുന്നത്.

മകള്‍ നീലുവിനെ കാണാന്‍ വേണ്ടി ഉപ്പും മുളകും കുടംബത്തിലേക്ക് എത്തിയതായിരുന്നു നീലുവിന്റെ അച്ഛന്‍ കുട്ടന്‍പിള്ള. പണ്ടത്തെ പോലെ പടവലം വീട്ടില്‍ മിണ്ടാനും പറയാനും ആരുമില്ലെന്ന പരിഭവം അദ്ദേഹം വ്യക്തമാക്കിയിരുന്നു. മക്കളെയും കൊണ്ട് പടവലത്ത് ചെന്ന് നില്‍ക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും അതിന് സാധിച്ചില്ലെന്ന് പറയുകയാണ് നീലു. അതേ സമയം അപ്പൂപ്പന് വയ്യാതെ ആയാല്‍ ആര് നോക്കുമെന്ന സംശയം ലച്ചു ഉന്നയിച്ചിരിക്കുകയാണ്. അമ്മ പടവലത്ത് പോവാത്തതില്‍ അപ്പൂപ്പന് സങ്കടമുണ്ടെന്ന് മുടിയന്‍ പറയുന്നു. അപ്പൂപ്പന്റെ ഒറ്റപ്പെട്ട ജീവിതം കണ്ടിട്ടി വിഷമമാവുന്നുണ്ടെന്നാണ് ലച്ചുവിന് പറയാനുള്ളത്. അപ്പൂപ്പന് ഈ കൃഷിയൊക്കെ അച്ഛനെ ഏല്‍പ്പിച്ചാല്‍ പോരെ എന്ന സംശയമാണ് കേശുവിന്. അതെന്തിനാ കൃഷി നശിപ്പിക്കാനാണോ എന്ന നീലുവിന്റെ ചോദ്യത്തിന് കൃഷി നശിപ്പിക്കാന്‍ അച്ഛന്‍ പെരുച്ചാഴിയാണോ എന്ന കൗണ്ടര്‍ ഡയലോഗാണ് കേശു പറയുന്നത്. ഇനി വരുന്ന എപ്പിസോഡില്‍ കുടുംബം മുഴുവന്‍ പടവലത്തേക്ക് പോവാന്‍ സാധ്യതയുണ്ടെന്നാണ് പ്രമോയില്‍ നിന്നും വ്യക്തമാവുന്നത്.

shortlink

Related Articles

Post Your Comments


Back to top button