Latest NewsMollywood

സൗബിന്‍ ഷാഹിറിന്റെ മുത്തുമണിക്ക് പേരിട്ടു; പേര് ഇതാണ്

യുവ നടമ്മാരില്‍ ശ്രദ്ധേയനായ വ്യക്തിയാണ് സൗബിന്‍ ഷാഹിര്‍. സൗബിന് ആണ്‍ കുഞ്ഞ് പിറന്ന വാര്‍ത്ത ഏറെ സന്തോഷത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. ഇപ്പോഴിതാ കുഞ്ഞിന്റെ പേര് ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് താരം. ഒര്‍ഹാന്‍ സൗബിന്‍ എന്നാണ് താരം കുഞ്ഞിന് നല്‍കിയിരിക്കുന്ന പേര്. മകന്റെ പുതിയ ചിത്രം പങ്കുവച്ചു കൊണ്ടാണ് താരം പേര് വെളിപ്പെടുത്തിയത്.

ഇക്കഴിഞ്ഞ മെയ് 10 നാണ് സൗബിനും ഭാര്യ ജാമിയയ്ക്കും ആണ്‍കുഞ്ഞ് പിറന്നത്. ‘ഇറ്റ്‌സ് എ ബോയ്’ എന്നെഴുതിയ നീല ബലൂണുകളും പിടിച്ച് നില്‍ക്കുന്ന സൗബിന്റെ ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിരുന്നു. സൗബി ഉപ്പ ആയിട്ടാ എന്ന ക്യാപ്ഷനോടെയാണ് ഇന്‍സ്റ്റഗ്രമില്‍ ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നത്.2017 ഡിസംബര്‍ 16നായിരുന്നു സൗബിന്റേയും കോഴിക്കോട് സ്വദേശി ജാമിയയുടേയും വിവാഹം. സഹ സംവിധായകനായാണ് സൗബിന്‍ സിനിമാ മേഖലയിലേയ്ക്ക് എത്തുന്നത്.

 

View this post on Instagram

 

Orhan Soubin ❤️

A post shared by Soubin Shahir (@soubinshahir) on

shortlink

Related Articles

Post Your Comments


Back to top button