BollywoodLatest News

ഷൂട്ടിംഗിനിടെയുണ്ടായ അപകടത്തില്‍ ജോണ്‍ എബ്രഹാമിന് പരിക്കേറ്റു

ബോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നതിനിടയില്‍ സെറ്റില്‍ വച്ച് നടന്‍ ജോണ്‍ എബ്രഹാമിന് പരിക്കേറ്റു. ആനീസ് ബസ്മീ ഒരുക്കുന്ന പാകല്‍പംതി എന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കൈയ്ക്ക് സാരമായി പരിക്കേറ്റ ജോണിന് വിശ്രമം നിര്‍ദ്ദേശിച്ചിരിക്കുകയാണ് ഡോക്ടര്‍മാര്‍. രണ്ടാഴ്ച്ചത്തെ വിശ്രമമാണ് താരത്തിന് നിര്‍ദ്ദേശിച്ചിട്ടുള്ളത്. താരങ്ങള്‍ ഒന്നിച്ചുള്ള ഒരു രംഗം ചിത്രീകരിക്കുന്നതിനിടെയാണ് ജോണ്‍ എബ്രഹാമിന് അപകടം സംഭവിച്ചത്.

പ്രധാന ഭാഗങ്ങള്‍ ലണ്ടനില്‍ ചിത്രീകരിച്ച സിനിമയുടെ മുംബൈയില്‍ നടന്ന ഷൂട്ടിങ്ങിനിടെയാണ് അപകടമുണ്ടായത്. സമയം പിഴച്ചതാണ് അപകടകാരണം. സിനിമയുടെ 90ശതമാനം ചിത്രീകരണവും അവസാനിച്ചെന്നും അവസാന ഷെഡ്യൂള്‍ ചിത്രീകരണമാണ് മുംബൈയില്‍ നടന്നിരുന്നതെന്നും ചിത്രത്തിന്റെ നിര്‍മാതാവ് അറിയിച്ചു.

Tags

Post Your Comments


Back to top button
Close
Close