GeneralLatest News

പാര്‍ലമെന്റിന് മുന്നിലെ ഫോട്ടോഷൂട്ട്; നടിമാര്‍ക്കെതിരെ രൂക്ഷവിമര്‍ശനം ശക്തമാകുന്നു

ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാരും സിനിമാ നടിമാരുമായ മിമി ചക്രവര്‍ത്തിയുടെയും നുസ്രത് ജഹാന്റെയും പാര്‍ലമെന്റിനു മുന്നിലെ ഫോട്ടോഷൂട്ട് വിവാദമാകുന്നു. ഇരുവര്‍ക്കുമെതിരെ രൂക്ഷവിമര്‍ശനം ശക്തമാകുന്നു. പാര്‍ലമെന്റ് മന്ദിരം ഫോട്ടോഷൂട്ടിനുള്ള വേദിയല്ലെന്നാണ് ഒരു വിമര്‍ശനം. ഇവരുടെ വേഷവിധാനത്തെയും വിമര്‍ശിക്കുന്നു. പാര്‍ലമെന്റംഗമായതോടെ രാഷ്ട്രീയമായ ഉത്തരവാദിത്തം മനസ്സിലാക്കണമെന്നും, സംസ്‌കാരത്തോടെയുള്ള വേഷം ധരിക്കണമെന്നും സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയരുന്നു. ആദ്യമായി പാര്‍ലമെന്റിലെത്തിയ ഇരുവരും പാര്‍ലമെന്റ് മന്ദിരത്തിന് മുന്നില്‍ പോസ് ചെയ്തുകൊണ്ടുള്ള ചിത്രങ്ങള്‍ മിമി ചക്രവര്‍ത്തിയാണ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. രാഷ്ട്രീയ നേതാക്കളുടേതില്‍ നിന്നും വ്യത്യസ്തമായി നടിമാരുടെ രീതിയില്‍ മോഡേണ്‍ വേഷം ധരിച്ചാണ് ഇരുവരും പാര്‍ലമെന്റിലെത്തിയത്.

പോണ്‍താരങ്ങള്‍ക്കുള്ള വേദിയല്ല പാര്‍ലമെന്റ് എന്നാണ് മറ്റൊരു വിമര്‍ശനം. എംപിമാര്‍ ടാറ്റൂ പതിച്ചിട്ടുണ്ടെങ്കില്‍ അത് കൂടി തുറന്നുകാണിക്കാന്‍ അനുവദിക്കരുതെന്നും വിമര്‍ശനത്തില്‍ സൂചിപ്പിക്കുന്നു. ടോളിവുഡ് നടിമാരായ മിമി ചക്രവര്‍ത്തിയും നുസ്രത് ജഹാനും ബംഗാളിലെ ജാദവ്പൂര്‍, ബാസിര്‍ഹട്ട് മണ്ഡലങ്ങളില്‍ നിന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ വിജയിച്ചത്. നുസ്രത് മൂന്നരലക്ഷം വോട്ടിനും മിമി മൂന്നു ലക്ഷം വോട്ടിനുമാണ് വിജയിച്ചത്.

shortlink

Post Your Comments


Back to top button