GeneralLatest News

ബംഗാളിലെ അഴകുള്ള എംപിമാരുടെ ടിക് ടോക് നൃത്തരംഗം പങ്ക് വെച്ച് സംവിധായകന്‍

ബംഗാളിലെ പുതിയ എംപിമാരായി തിരഞ്ഞെടുക്കപ്പെട്ട നടിമാരെ ട്രോളി സംവിധായകന്‍ രാംഗോപാല്‍ വര്‍മ്മ. നടിമാരായ മിമി ചക്രബര്‍ത്തിയും നുസ്രത്ത് ജഹാനും ജയിച്ച ശേഷമാണിത്. ഇരുവരുടേയും ജയം നേരത്തെ ട്രോളര്‍മാര്‍ ആഘോഷമാക്കിയിരുന്നു. അതിന് പിന്നാലെയാണ് സംവിധായകന്‍ രാംഗോപാല്‍ വര്‍മ്മയും രംഗത്തെത്തിയത്. ഭംഗിയുള്ള എം പിമാരെ കാണാന്‍ കഴിയുന്നതില്‍ ആശ്വാസമുണ്ട്’ എന്നാണ് എം.പിമാരെ അധിക്ഷേപിച്ച് രാംഗോപാല്‍ വര്‍മ ട്വീറ്റ് ചെയ്തിരിക്കുന്നത്. രണ്ടു പേരും ടിക്ക് ടോക്കില്‍ വീഡിയോ ചെയ്യുന്നതും രാംഗോപാല്‍ വര്‍മ ഷെയര്‍ ചെയ്തിട്ടുണ്ട്. മിമി ചക്രബര്‍ത്തിയും നുസ്രത്ത് ജഹാനും. ഇന്ത്യ ശരിക്കും പുരോഗമിക്കുന്നുണ്ട്. ഭംഗിയുള്ള എം പിമാരെ കാണാന്‍ കഴിയുന്നതില്‍ ആശ്വാസമുണ്ട്’ എന്നാണ് രാംഗോപാല്‍ വര്‍മ നടിമാരെ അധിക്ഷേപിച്ച് ട്വീറ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments


Back to top button