Latest NewsMollywood

ഉപ്പും മുളകിലും കേശുവും ശിവയും കട്ട കലിപ്പിലാണ്; പ്രമോ വിഡിയോ കാണാം

കേശുവും ശിവയും ഉപ്പും മുളകിലേയും മറ്റ് രണ്ട് താരങ്ങളേക്കാള്‍ ആത്മബന്ധം സൂക്ഷിക്കുന്നവരാണ്. എന്നും കേശുവിന് സപ്പോര്‍ട്ടായി ശിവയുണ്ടാവും. അതുപോലെ തിരിച്ചും അങ്ങനെ തന്നെയാണ്. ഇരുവരും ശത്രുക്കളെ പോലെ ആവുന്നത് കേശുവിന്റെ സുഹൃത്ത് അലീന ഫ്രാന്‍സിസിന്റെ പേര് പറഞ്ഞിട്ടായിരുന്നു. ശിവാനിയുടെ മുഖ്യ ശത്രുവായത് കൊണ്ടാണ് അലീനയോട് കേശു മിണ്ടുന്നത് ഇഷ്ടമില്ലാത്തത്. എന്നാല്‍ പുതിയ എപ്പിസോഡില്‍ കാര്യങ്ങള്‍ തകിടം മറിയുകയാണ്.

അടുത്ത എപ്പിസോഡ് എന്താണെന്ന് കാണിച്ച് പുറത്ത് വന്ന പ്രമോ വീഡിയയോയിലാണ് കേശുവും ശിവയും തമ്മില്‍ അടി ഉണ്ടാക്കുന്നത് കാണിച്ചിരിക്കുന്നത്. കേശു എന്ത് പറഞ്ഞാലും അതിന് തര്‍ക്കുത്തരം പറയുകയാണ് ശിവാനി. ഇതോടെ വീട്ടിലെ പെണ്ണുങ്ങളുടെ നടുവില്‍ നിന്നാല്‍ തനിക്ക് ഭ്രാന്ത് പിടിക്കുമെന്നാണ് കേശു പറയുന്നത്. ഞാനൊന്ന് അലറിയാല്‍ നീ കണ്ടം വഴി ഓടുമെന്നാണ് ശിവയുടെ ശാസനം.

ശിവയെയും കേശുവിനെയും പോലെയുള്ള മക്കളെ നോക്കുന്നതിന് നീലു ചേച്ചിയെ സമ്മതിക്കണമെന്നാണ് ബാലുവിന്റെ സഹോദരന്‍ സുരേന്ദ്രന്‍ പറയുന്നത്. നീലുവിന് ഒരു അവാര്‍ഡ് തന്നെ കൊടുക്കണമെന്നാണ് കുട്ടന്‍പിള്ളയുടെ അഭിപ്രായം. അതേ സമയം എത്ര വഴക്കിട്ടാലും കുറച്ച് കഴിയുമ്പോള്‍ കേശുവും ശിവയും തോളില്‍ കൈയിട്ട് നടക്കുന്നത് കാണാമെന്ന് മുടിയന്‍ അഭിപ്രായപ്പെട്ടു. ഇപ്രാവിശ്യം അങ്ങനെ ഉണ്ടാവില്ലെന്നും കേശു കലിപ്പിലാണെന്നുമാണ് ലച്ചു പറയുന്നത്.

https://www.facebook.com/flowersonair/videos/1711359325674506/

shortlink

Related Articles

Post Your Comments


Back to top button